യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിന്റെ ഭാഗമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കോവിഡ് വ്യാപനം കാരണം വെട്ടിച്ചുരുക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് യുഎഇയിലേക്കുള്ള വിമാന സര്‍വീസിന്റെ കാര്യം അദ്ദേഹം വിശദീകരിച്ചത്.
ടെല്‍ അവീവില്‍ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവിടങ്ങളില്‍ എത്തിച്ചേരാനാവും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസത്തിനും നിക്ഷേപത്തിനും വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരുന്ന ആഴ്ചകളില്‍ യുഎഇയിലെത്തുമെന്നാണ് സൂചന. എന്നാല്‍ കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്തുകൊണ്ടാകും വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഞായറാഴ്ച മുതല്‍ ടെലിഫോണ്‍ ലൈനുകള്‍ തുറന്നിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.