ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്രപരമായ സമാധാന ഉടമ്പടിയിലേര്‍പ്പെട്ടതിനാണ് നാമനിര്‍ദേശം.
സമാധാന നൊബേല്‍ ജേതാവ് ഡേവിഡ് ട്രിംബിള്‍ ഷെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും പേരുകള്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചതായി ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നോര്‍തേണ്‍ അയര്‍ലന്‍ഡിന്റെ ആദ്യ മന്ത്രി ട്രിംബിള്‍ നോര്‍തേണ്‍ അയര്‍ലന്‍ഡിന്റെ പ്രശ്‌നം സമാധാനപരമായി പരിഹരിച്ചതിനാണ് 1998 ല്‍ നൊബേല്‍ നേടിയത്. മധ്യപൂര്‍വദേശത്തെ സമാധാന നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇപ്രാവശ്യത്തെ നൊബേല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.
മധ്യപൂര്‍വദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബറില്‍ വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇസ്രയേലുമായി യുഎഇ സമാധാനക്കരാര്‍ ഒപ്പിട്ടത്. ഡോണള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചു. അറബ് -ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതും സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നതുമാണു പുതിയ സമാധാനക്കരാറുകളെന്ന് ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലത്തീഫ് അല്‍ സയാനിയുമാണ് പ്രതിനിധികളായി കരാറുകളില്‍ ഒപ്പിട്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.