Sports

ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും നടത്താന്‍ ആലോചന

 

ഐഎസ്എല്ലിന്‍റെ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും മാത്രമായി നടത്താന്‍ ആലോചന. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്‍റ് ലിമിറ്റഡും ക്ലബ്ബ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് ഏകദേശ ധാരണയായത്. പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ പരിഗണനയില്‍ വന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിനും ഗോവയ്ക്കുമാണ് കൂടുതല്‍ സാധ്യതയെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ഒന്നിലധികം വേദികളിലായി മത്സരം നടത്താനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ് കേസുകളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിതി മെച്ചപ്പെട്ടതിനാലാണ് കേരളത്തെയും ഗോവയെയും പരിഗണിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അനുവാദം കിട്ടിയാലേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു. മത്സരങ്ങല്‍ സംഘടിപ്പിക്കുന്നതിനായി വൈദ്യ പരിശോധനാ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങള്‍ എന്നിവ പരിഗണിക്കണം. ഒക്ടോബറിലെ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുകയുളളു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.