ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
ആദ്യ പകുതിയില്‍ മലയാളി താരം അബ്ദുള്‍ ഹക്കുവും രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മുറെയും ബ്ലാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ജിക്സണ്‍ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോള്‍ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചു തുടങ്ങിയത്. ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദും ബ്ലാസ്റ്റേഴ്സും ശ്രമിച്ചത്. പത്താം മിനുട്ടില്‍ മലയാളി താരം സഹലിന് മികച്ച അവസരം ബോക്സിനകത്ത് ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനുവേണ്ടി അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.
കളിയില്‍ പൂര്‍ണ നിയന്ത്രണം നേടിയ ബ്ലാസ്റ്റേഴ്സ് മനോഹര പ്രകടനമാണ് ഹൈദരാബാദിനെതിരെ പുറത്തെടുത്തത്. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ സുബ്രത പോളിന്റെ സേവുകളാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞത്. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് ഏഴ് കളിയില്‍ നിന്ന് ആറ് പോയിന്റായി. ജനുവരി രണ്ടിന് മുംബൈ സിറ്റി എഫ്.സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.