ഗോവ: ഐ.എസ്.എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഗോവയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം.
കോവിഡ് വന്നിതിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് കളി ആവേശം തിരികെയെത്തുകയാണ്. ഈസ്റ്റ് ബംഗാള്‍ കൂടി എത്തിയതോടെ ഇക്കുറി പതിനൊന്ന് ടീമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ആളില്ലാ ഗ്യാലറികളാണെങ്കിലും ആരാധകരുടെ മനസിലുയരുന്ന ആര്‍പ്പുവിളികള്‍ക്ക് ഇത്തവണയും അതിരില്ല.
ഐഎസ്എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ്‍ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാല് ക്ലബ്ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.
അടിമുടി മാറ്റമുണ്ട് ബ്ലാസ്റ്റേഴ്സിനും എടികെയ്ക്കും. ഐ ലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനുമായി ലയിച്ചാണ് എടികെ എത്തുന്നത്. ആദ്യ സീസണ്‍ മുതല്‍ മഞ്ഞക്കുപ്പായമണിഞ്ഞ സന്ദേശ് ജിങ്കാന്‍ ഇത്തവണ എതിര്‍ ചേരിയിലാണ്. സെര്‍ജിയോ സിഡോഞ്ചയെ മാത്രം നിലനിര്‍ത്തി പുതുപുത്തന്‍ വിദേശ താരങ്ങളുമായാണ് കൊമ്പന്‍മാരുടെ വരവ്. മലയാളികളുടെ മഞ്ഞപ്പടക്ക് ആര്‍പ്പ് വിളിക്കാന്‍ സ്റ്റേഡിയം ഇല്ല എന്നുള്ളതാണ് മലയാളി ആരാധകരുടെ ഏറ്റവും വലിയ വിഷമം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.