India

ഡിജിറ്റല്‍ ഗോള്‍ഡ്‌ സുരക്ഷിതമാണോ?

കെ.അരവിന്ദ്‌

ഡിജിറ്റല്‍ ആയി സ്വര്‍ണത്തിന്റെ ക്രയ വിക്രയങ്ങള്‍ നടത്തുന്ന വിപണി (ഡിജിറ്റല്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റ്‌) ഇന്ത്യയില്‍ വന്‍വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇതുവഴി സ്വര്‍ണം വാങ്ങുന്നത്‌ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉപഭോക്താക്കള്‍ സ്വയം ചോദി ക്കേണ്ടതുണ്ട്‌. ഒരു റെഗുലേറ്ററി അതോറിറ്റിയുടെ അഭാവം ഡിജിറ്റല്‍ സ്വര്‍ണ വിപണിയു ടെ സുതാര്യതയെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്‌.

ഓണ്‍ലൈനായി പേടിഎം, ഗൂഗ്‌ള്‍ പേ തു ടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി വാങ്ങി ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തെയാണ്‌ ഡിജിറ്റല്‍ ഗോള്‍ഡ്‌ എന്നു പറയുന്നത്‌. ഓഗ്‌മോണ്ട്‌, മോത്തിലാല്‍ ഓസ്വാള്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികളും ഈ സേവനം നല്‍കുന്നു.

ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രതിവര്‍ഷം എട്ട്‌ ടണ്‍ മുതല്‍ ഒമ്പത്‌ ടണ്‍ വരെ സ്വര്‍ണം വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. ഏകദേശം ഇതു വഴിയുള്ള ഇടപാടുകളുടെ ഭാഗമായി മൂന്ന്‌ ടണ്‍ സ്വര്‍ണം പ്രതിവര്‍ഷം അക്കൗണ്ട്‌ ഉടമകളുടെ വീടുകളിലെത്തുന്നു. സ്വര്‍ണാഭരണങ്ങളും നാണയങ്ങളും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടക്കുന്നത്‌ വര്‍ധിച്ചു വരികയാണ്‌.

ഓണ്‍ലൈന്‍ വഴി സ്വര്‍ണവില്‍പ്പന നടത്തുന്ന കമ്പനികള്‍ സൗജന്യ സ്റ്റോറേജ്‌ സേവനമാണ്‌ നല്‍കുന്നത്‌. ഡിജിറ്റല്‍ അക്കൗണ്ടിലെ സ്വര്‍ണം ആഭരണങ്ങളായി മാറ്റാനും ഈ കമ്പനികള്‍ സൗകര്യം നല്‍കുന്നു. ഉദാഹരണത്തിന്‌ ഡിജിറ്റല്‍ ഗോള്‍ഡ്‌ ഇന്ത്യ എന്ന സ്ഥാപനം കാരറ്റ്‌ലേന്‍, കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സബ്‌സിഡറിയായ കാന്ദ്രേ എന്നിവ വഴി ഡിജിറ്റല്‍ ഗോള്‍ഡ്‌ ഉപയോഗിച്ച്‌ സ്വര്‍ണാഭരണം വാങ്ങാനുള്ള സേവനം നല്‍കുന്നു.

എംഎംടിസി-പിഎഎംപി ആണ്‌ ഓണ്‍ ലൈന്‍ വാലറ്റുകളായ പേടിഎം, ഗൂഗ്‌ള്‍ പേ, ഫോണ്‍പെ എന്നിവ വില്‍ക്കുന്ന സ്വര്‍ണം വി തരണം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നത്‌. ഓഗ്‌മോണ്ട്‌ ആണ്‌ മറ്റൊരു പ്രമുഖ സ്വര്‍ണ വിതരണ കമ്പനി. ഓഗ്‌മോണ്ടിന്‌ സ്വന്തമായി സ്വര്‍ണ ശുദ്ധീകരണ ശാലയുണ്ട്‌. വിവിധ ഇ-കോമേഴ്‌സ്‌ കമ്പനികളുമായും വാലറ്റുകളുമായും സഹകരിച്ചാണ്‌ ഓഗ്‌മോണ്ട്‌ സ്വര്‍ണം വില്‍പ്പന നടത്തുന്നത്‌.

സ്വര്‍ണം ഭൗതികരൂപത്തില്‍ കൈവശം വെക്കുന്നതിനുള്ള സുരക്ഷാപ്രശ്‌നം ഒഴിവാക്കാമെന്നതിനാലാണ്‌ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നതിന്‌ താല്‍പ്പര്യപ്പെടുന്നത്‌. ഡിജിറ്റലായി സ്വര്‍ണം വാങ്ങുമ്പോള്‍ ഭൗതിക രൂപത്തില്‍ വാങ്ങുമ്പോഴുള്ളതിനേക്കാള്‍ ചെലവ്‌ കുറവാണ്‌. ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ അക്കൗണ്ട്‌ വഴി എപ്പോള്‍ വേണമെങ്കിലും സ്വര്‍ണം വില്‍ക്കാനും ഭൗതിക രൂപത്തിലേക്ക്‌ മാറ്റാനും സാധിക്കും. ഇ-വാലറ്റു കള്‍ വഴി സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിച്ച പണം ഇ-വാലറ്റിലെ അക്കൗണ്ടിലെത്തും.

ഒരു ഉപഭോക്താവ്‌ ഡിജിറ്റലായി സ്വര്‍ണം വാങ്ങുമ്പോള്‍ ഉടന്‍ അയാളുടെ അക്കൗണ്ടിലേക്ക്‌ തതുല്യമായ ഭൗതിക രൂപത്തിലുള്ള സ്വര്‍ണം എത്തുകയാണ്‌ ചെയ്യുന്നത്‌. കമ്പനിയുടെ ട്രസ്റ്റിയാണ്‌ ഗ്യാരന്റി നല്‍കുന്നത്‌. എന്നാല്‍ ഇത്‌ നിര്‍ബന്ധപൂര്‍വം എപ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ല.

ഷോപ്പ്‌&എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്‌ട്‌ അനുസരിച്ചാണ്‌ ഈ സ്ഥാപനങ്ങള്‍ സ്വര്‍ണ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്‌. വാങ്ങിയ സ്വര്‍ണം നല്‍കുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ വീഴ്‌ച വരുത്തിയാല്‍ ഉപഭോക്താവ്‌ ആരെ സമീപിക്കും? ഈ കമ്പനികള്‍ ഏതെങ്കിലും റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌.

സ്വര്‍ണം സൂക്ഷിക്കുന്ന ഡീമാറ്റ്‌ അക്കൗണ്ടുകള്‍ക്ക്‌ യാതൊരു നിയമപരമായ നിയന്ത്രണവുമില്ല. അനധികൃതമായ ഇടപാടുകള്‍ ഈ അക്കൗണ്ടുകളില്‍ നടന്നാല്‍ അത്‌ ചോദ്യം ചെയ്യുന്നതിന്‌ നിലവില്‍ സംവിധാനമില്ല.

ഡിജിറ്റല്‍ ഗോള്‍ഡ്‌ അക്കൗണ്ടുകള്‍ ഡെപ്പിസോറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ വഴി കൈകാര്യം ചെയ്യുക എന്നതു മാത്രമാണ്‌ ഇത്തരം ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗം. ഡെപ്പോസിറ്ററി അക്കൗണ്ടുകള്‍ തുറന്ന്‌ അതു വഴി സ്വര്‍ണം കൈവശം വെക്കുന്ന രീതി ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഡിജിറ്റല്‍ ഗോള്‍ഡ്‌ അക്കൗണ്ടുകള്‍ സുരക്ഷിതമാകും.

നിലവില്‍ ഡിജിറ്റല്‍ ഗോള്‍ഡ്‌ അക്കൗണ്ടുകളേക്കാള്‍ സുരക്ഷിതം സോവറെയ്‌ന്‍ ഗോള്‍ഡ്‌ ബോണ്ടുകളും ഗോള്‍ഡ്‌ ഇടിഎഫുകളും ഗോള്‍ഡ്‌ സേവിംഗ്‌സ്‌ ഫണ്ടുകളുമാണ്‌. സ്വര്‍ണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ബോണ്ടുകളുടെയും ഇടിഎഫുകളു ടെയും കാര്യത്തിലില്ല. സോവറൈന്‍ സ്വര്‍ണ ബോണ്ടുകള്‍ പുറത്തിറക്കുന്നത്‌ റിസര്‍വ്‌ ബാങ്കാണ്‌. സ്വര്‍ണ ബോണ്ടുകളില്‍ ഡീമാറ്റ്‌ രൂപത്തിലും നിക്ഷേപിക്കാം. റിസര്‍വ്‌ ബാങ്ക്‌ ബോണ്ട്‌ വില്‍പ്പന നടത്തുന്ന സമയങ്ങളിലാണ്‌ ഇവ വാങ്ങാന്‍ നിക്ഷേപകര്‍ക്ക്‌ അവസരം ലഭിക്കുന്നത്‌. ഈ ബോണ്ടുകള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതിനാല്‍ അവ വഴി വാങ്ങാനും അവസരമുണ്ട്‌. സ്വര്‍ണത്തില്‍ ഡീമാറ്റ്‌ രൂപത്തില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകള്‍ നല്‍കുന്നത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.