ദുബായ്: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടക്കുകയായിരുന്നു.
50 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും പറത്തി 68 റണ്‍സെടുത്ത മുംബൈ നായകന് രോഹിത് ശര്‍മയുടെ പ്രകടനമാണ് മുംബൈക്ക് കിരീടം ഉറപ്പിച്ചത്. മികച്ച തുടക്കമാണ് രോഹിത്-ഡി കോക്ക് സഖ്യം മുംബൈക്ക് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 പന്തില്‍ 20 റണ്‍സെടുത്ത ഡീകോക്കിനെ മടക്കി സ്റ്റോയിനിസ് ഡല്‍ഹിക്ക് പ്രതീക്ഷ നല്കി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ് സമ്മര്‍ദ്ദമില്ലാതെ ക്രീസില്‍ നിന്നപ്പോള്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. 20 പന്തില്‍ 19 റണ്‍സെടുത്ത സൂര്യകുമാര്‍ രോഹിത്തിന്റെ തെറ്റായ തീരുമാനത്തില്‍ റണ്ണൗട്ടായപ്പോഴേക്കും മുംബൈ കിരീടത്തില്‍ പിടിമുറുക്കിയിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുശേഷം തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുബൈ. 2010 ലും 2011 ലുമായിരുന്നു ചെന്നൈ തുടര്‍ച്ചയായി കിരീടം നേടിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.