UAE

ഐപിഎല്ലില്‍ ബുംമ്രാധിപത്യം; മുട്ടുമടക്കി ഡല്‍ഹി, മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

 

ദുബായ്: ഐപിഎല്ലില്‍ ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സിന്റെ ജയം. ജയത്തോടെ മുംബൈ ഫൈനലില്‍ പ്രവേശിച്ചു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയും രണ്ട് വിക്കറ്റെടുത്ത ടെന്റന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ എറിഞ്ഞു വീഴ്ത്തിയത്. ഐപിഎല്ലിലെ ബുംമ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ബുംമ്രയുടെ വേഗത്തിനു മുന്നില്‍ ഡല്‍ഹിയുടെ യുവനിര മുട്ടുമടക്കുകയായിരുന്നു.

അതേസമയം വ്യാഴാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സര വിജയികളുമായി ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനലിലെത്താന്‍ രണ്ടാം ക്വാളിഫയറില്‍ ഒരിക്കല്‍ കൂടി മത്സരിക്കാം. ഇതിലെ വിജയികളാകും ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരനായ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ഐപിഎല്ലില്‍ നാലു തവണ ജേതാക്കളായ മുംബൈ ആറാം തവണയാണ് ഫൈനലിലെത്തുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.