ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറില്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഇതിനായി ഒരു ദിവസത്തേക്ക് 499 രൂപയില്‍ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും ജിയോ അവതരിപ്പിച്ചു.
എയര്‍ ലിംഗസ്, എയര്‍ സെര്‍ബിയ, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, കാതെ പെസഫിക്, ഈജിപ്ത് എയര്‍, എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വെയ്‌സ്, യൂറോ വിങ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ലുഫ്ത്താന്‍സ, മലേഷ്യ എയര്‍ലൈന്‍സ്, മലിന്ദോ എയര്‍, സിംഗപുര്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഉസ്‌ബെക്കിസ്താന്‍ എയര്‍വെയ്‌സ് തുടങ്ങിയ വിമാനക്കമ്പനികളുമായാണ് ജിയോ ധാരണയിലെത്തിയത്.
499 രൂപയുടേ ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം 699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 499 രൂപയുടെ പ്ലാനില്‍ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്‌ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. അതേസമയം 699 രൂപയുടെ പ്ലാനില്‍ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും.
999 രൂപയുടേതില്‍ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്‌ഗോയിങ് കോളുകള്‍ എസ്എംഎസ് എന്നിവ മറ്റു ഡാറ്റാ പ്ലാനുകളുടെ സമാനമാണ്. എന്നാല്‍ ഇന്‍കമിങ് കോള്‍ സേവനം തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. എയര്‍ലൈനുകള്‍ക്കനുസരിച്ച് ഡാറ്റയുടെ വേഗത്തില്‍ വ്യതിയാനവും ഉണ്ടാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.