ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് നേരത്തെ തന്നെ ഒമാന്‍ വ്യക്തമാക്കിയിരുന്നു. സലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.
കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് യാത്ര ചെയ്യാനാവുകയെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍;
1.ഒമാനിലെത്തുന്ന യാത്രക്കാര്‍ തറാസ്സുദ് പ്ലസ് (Tarassud+) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
2.ഒരു മാസത്തേക്ക് കോവിഡ് ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കുമുണ്ടാകണം.
3. എത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം ക്ലിനിക്കുകളിലേക്ക് മാറ്റി പരിശോധിക്കും.
4.രാജ്യത്ത് ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം വിദേശികള്‍ ഉറപ്പുവരുത്തണം.
5.സുരക്ഷാ പോയിന്റ്, ലഗേജ് കലക്ഷന്‍, കസ്റ്റംസ് പരിശോധന തുടങ്ങിയയിടങ്ങളില്‍ സുരക്ഷിത ശാരീരിക അകലം പാലിക്കണം.
6.യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. മറ്റുള്ളവര്‍ക്ക് അനുമതി വേണം.
7.ഒന്ന് മുതല്‍ ഏഴ് ദിവസം വരെ രാജ്യത്ത് തങ്ങാനെത്തുന്നവര്‍ തറാസ്സുദ് പ്ലസ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.
8.എട്ടോ അതിലധികമോ ദിവസത്തേക്ക് എത്തുന്നവര്‍ തറാസ്സുദ്പ്ലസ് ബ്രെസ്ലെറ്റ് ധരിക്കുകയും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും വേണം.
9.15 വയസ്സിന് താഴെയുള്ളവര്‍ക്കും വിമാന ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് വേണ്ട.
10.ഒരു ഹാന്‍ഡ്ബാഗ് മാത്രമേ യാത്രക്കാര്‍ കൊണ്ടുവരാവൂ. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ നിന്നുള്ള മറ്റൊരു ബാഗും അനുവദിക്കും.
11.പുറപ്പെടല്‍ സമയത്തിന്റെ മൂന്ന്- നാല് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.
12.പരിശോധനയില്‍ കോവിഡോ ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ വിമാനത്താവളത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
13.വിമാനത്താവളത്തില്‍ എല്ലാവരും മാസ്‌കുകള്‍ ധരിക്കണം.
14.വിമാനത്താവളത്തിലേക്കും പുറപ്പെടല്‍ കേന്ദ്രത്തിലേക്കും യാത്രക്കാരെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ.
15.വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ തന്നെ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. 38 ഡിഗ്രിയില്‍ താഴെ ശരീരോഷ്മാവ് ഉള്ളവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ.
16.രേഖകള്‍ കൈമാറിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലായിടത്തും സാനിറ്റൈസറുകളുണ്ടാകും.
17.പാസ്‌പോര്‍ട്ട് കൗണ്ടറുകളിലും സെക്യൂരിറ്റി പോയിന്റുകളിലും വിമാനത്താവളത്തിലെ മറ്റിടങ്ങളിലും പോലീസുകാര്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കണം.
18.സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കുക.
19.വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഉപയോഗിക്കുക.
20.വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം സംവിധാനിച്ച വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.