കെ.അരവിന്ദ്
പഴയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തിലാക്കിയാല്‍ ഒരു മൗസ് ക്ലിക്കില്‍ പോളിസി സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനാകും. ഇതിനായി ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുകയാണ് പോളിസി ഉടമ ചെയ്യേണ്ടത്. ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീ മാറ്റ് രൂപത്തിലാക്കുന്നതിലൂടെ പോളിസികള്‍ കടലാസ് രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാമെന്നതാണ് ഏറ്റവും വലിയ മേന്മ.
നിലവില്‍ 10,000 രൂപയില്‍ കൂടുതല്‍ പ്രീമിയമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഇലക്ട്രോണിക് രൂപത്തിലാണ് പോളിസി രേഖ നല്‍കുന്നത്. പഴയ പോളിസികളും ഇതുപോലെ ഇലക്ട്രോണിക് രൂപത്തിലാക്കാനാകും.
സിഎഎംസ്, കാര്‍വി, എസ്എച്ച്സിഐഎല്‍, എന്‍എസ്ഡിഎല്‍, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി എന്നീ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററികളെയാണ് ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നതിനായി ഐആര്‍ഡി എ നിയോഗിച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതില്‍ ഏതെങ്കിലും റെപ്പോസിറ്ററിയുമായി പങ്കാളിത്തമുണ്ടായിരിക്കണം. ഈ റെപ്പോസിറ്ററികള്‍ വഴിയായിരി ക്കും പോളിസി ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നത്. സാധാരണ നിലയില്‍ റെപ്പോസിറ്ററികള്‍ വഴി ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നതിന് ഏഴ് ദിവസമെടുക്കും.
നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തിലേക്ക് മാറ്റുന്നതിന് ഇന്‍ഷുറന്‍സ് റെപ്പോസിറ്ററികളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പോളിസി ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷാ ഫോറത്തില്‍ പതിപ്പിക്കേണ്ടതുണ്ട്.
അക്കൗണ്ട് തുറന്നതിനു ശേഷം പഴയ പോളിസി ഇലക്ട്രോണിക് രൂപത്തിലാക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷയില്‍ പോളിസി സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ അക്കൗണ്ടില്‍ പോളിസി ക്രെഡിറ്റ് ചെയ്യും.
2014ലാണ് ഐആര്‍ഡിഎ ഇ-ഇന്‍ഷുറന്‍സ് ആരംഭിച്ചത്. ഇ-ഇന്‍ഷുറന്‍സ് അ ക്കൗണ്ട് തുറക്കുന്നതിനോ പോളിസി ഡീമാറ്റ് രൂപത്തിലാക്കുന്നതിനോ പ്രത്യേക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഇതിനുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുകയാണ് ചെയ്യുക.
ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ കൈവ ശം വെക്കുന്നതിന് സമാനമാണ് ഇ-ഇന്‍ഷുറന്‍സ്. കടലാസ് രൂപത്തിലുള്ള രേഖ ആവശ്യമെങ്കില്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടില്‍ ചെന്ന് പോളിസിയുടെ പ്രിന്റ് എടുത്താല്‍ മതിയാകും. പോളിസി രേഖകള്‍ കാണാതാവുകയോ നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താലുണ്ടാകുന്ന തലവേദനകള്‍ ഇ-ഇന്‍ഷുറന്‍സിലൂടെ ഒഴിവാക്കാം.
ക്ലെയിം നല്‍കുമ്പോഴും ഇന്‍ഷുറന്‍സ് കാലയളവ് പൂര്‍ത്തിയാക്കിയതിനു ശേഷം തുക പിന്‍വലിക്കുമ്പോഴും പോളിസി രേഖ ആവശ്യമാണ്. ഈ സമയത്ത് പോളിസി രേഖ കൈവശമില്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് രേഖ ലഭ്യമാക്കുന്നതിന് സങ്കീര്‍ണമായ കടലാസ് പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്തരം പ്രയാസങ്ങള്‍ ഇ-അക്കൗണ്ട് ഉണ്ടെങ്കില്‍ ഒഴിവാക്കാം.
എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.
ഇ-അക്കൗണ്ട് ഉണ്ടെങ്കില്‍ പുതിയ പോളിസി വാങ്ങുമ്പോള്‍ വീണ്ടും കെവൈസി ചട്ടങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. പ്രീമിയം അടക്കുന്നതിനുള്ള ഓര്‍മപ്പെടുത്തലുകളും വാര്‍ഷിക സ്റ്റേറ്റ്മെന്റുകളും ഇ-അക്കൗണ്ടിലൂടെ ലഭ്യമാകും.
അതേസമയം, ഇ-അക്കൗണ്ട് വഴി പോളിസി സറണ്ടര്‍ ചെയ്യുന്നതിനോ യുലിപുകളുടെ ഫണ്ട് സ്വിച്ചിംഗ് നടത്തുന്നതിനോ സാധ്യമല്ല. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ട് സമീപിക്കേണ്ടി വരും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.