Kerala

പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

കെ.അരവിന്ദ്‌  

വ്യക്തിഗത ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുണ്ട്‌.

ഇടയ്‌ക്കിടെ പണമിടപാടുകള്‍ നടത്തുന്നവര്‍ മണി ഇന്‍ഷുറന്‍സ്‌ എടുക്കുന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്‌. നിങ്ങളുടെ കൈവശമുള്ള പണം നഷ്‌ടപ്പെടുകയാണെങ്കില്‍ പരിരക്ഷ ലഭിക്കാന്‍ മണി ഇന്‍ഷുറന്‍സ്‌ സഹായകമാകും. അതേ സമയം ഏത്‌ സാഹചര്യത്തില്‍ പണം നഷ്‌ടപ്പെട്ടാലും ഈ പോളിസി പരിരക്ഷ നല്‍കുമെന്ന്‌ കരുതരുത്‌. വെള്ളപ്പൊക്കമോ പ്രളയമോ ചുഴലിക്കാറ്റോ പോ ലുള്ള പ്രകൃതിദുരന്തങ്ങള്‍ മൂലം പണം നഷ്‌ടപ്പെട്ടാല്‍ മണി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭ്യമാകില്ല.

അതേ സമയം പ്രകൃതിദുരന്തങ്ങള്‍ക്ക്‌ ഹോം ഇന്‍ഷുറന്‍സില്‍ പരിരക്ഷ ലഭിക്കുന്നതാണ്‌. ഭവനത്തിന്‌ ഉണ്ടാകുന്ന കേടുപാട്‌ മൂലം പണം നഷ്‌ടപ്പെട്ടാല്‍ ഹോം ഇന്‍ഷുറന്‍സ്‌ ഉണ്ടെങ്കില്‍ കവറേജ്‌ ലഭിക്കും. കലാപങ്ങള്‍ മൂലമോ അനധികൃതമായി കൈകാര്യം ചെയ്‌തതു മൂലമോ സുരക്ഷിതമല്ലാത്ത വാഹനത്തില്‍ നിന്ന്‌ കളവ്‌ പോയതു മൂലമോ പണം നഷ്‌ടപ്പെട്ടാലും മണി ഇന്‍ഷുറന്‍സി ന്റെ പരിരക്ഷ ലഭ്യമാകില്ല.

ട്രക്കിംഗ്‌ പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ട്രക്ക്‌ കവര്‍ പോളിസി എടുക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ബജാജ്‌ ഫിന്‍സെര്‍വ്‌ നല്‍കുന്ന ട്രക്ക്‌ കവര്‍ പോളിസിയില്‍ ഒന്നര ലക്ഷം രൂപ വരെയാണ്‌ കവറേജ്‌. 699 രൂപ പ്രീമിയം വരുന്ന ഈ പോളിസിയുടെ കാലയളവ്‌ പത്ത്‌ ദിവസമാണ്‌. അപകടം മൂലം പണം നഷ്‌ടപ്പെടുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്‌ക്ക്‌ ഗതാഗത സൗകര്യവും താമസ സൗകര്യവും ലഭ്യമാക്കും. ഒരു ഫോണ്‍ കോള്‍ വഴി ബാങ്ക്‌ അക്കൗണ്ടുകളും ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകളും ബ്ലോക്ക്‌ ചെയ്യാം. പേഴ്‌സണല്‍ ആക്‌സിഡന്റ്‌, യാദൃശ്ചികമായ ആശുപത്രി വാസം തുടങ്ങിയവയ്‌ക്കും പരിരക്ഷയുണ്ട്‌. ഹോട്ടല്‍ ബുക്കിംഗ്‌ തടസപ്പെടുകയോ യാത്ര റദ്ദാക്കപ്പെടുകയോ ബാഗേജ്‌ നഷ്‌ടപ്പെടുകയോ ചെയ്യുന്നത്‌ മൂലമുണ്ടാകുന്ന നഷ്‌ടത്തിനും പരിരക്ഷയുണ്ട്‌. സ്‌മാര്‍ട്‌ ഫോണ്‍ നഷ്‌ടപ്പെടുകയാണെങ്കില്‍ യാത്ര മതിയാക്കി തിരികെയെത്തുന്നതു വരെ ഉപയോഗിക്കാന്‍ പുതിയ ഫോണ്‍ ലഭ്യമാക്കും.

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക്‌ പെറ്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കാവുന്നതാണ്‌. ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ നല്‍കുന്ന പെറ്റ്‌ ഇന്‍ഷുറന്‍സില്‍ എട്ട്‌ ആഴ്‌ച മുതല്‍ എട്ട്‌ വര്‍ഷം വരെ പ്രായമുള്ള പട്ടികള്‍ക്കാണ്‌ പരിരക്ഷ ലഭ്യമാക്കുന്നത്‌. സം ഇന്‍ഷൂര്‍ഡ്‌ തുകയുടെ അഞ്ച്‌ ശതമാനമാണ്‌ പ്രീമിയം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയും പെറ്റ്‌ ഇന്‍ഷുറന്‍സ്‌ നല്‍കുന്നുണ്ട്‌. താറാവ്‌, ആന, മുയല്‍, മീന്‍ തുടങ്ങിയ ജീവികള്‍ക്കും പെറ്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കാവുന്നതാണ്‌.

വിവാഹ ചടങ്ങുകളും ജന്മദിനാഘോഷങ്ങളും ഏതെങ്കിലും കാരണവശാല്‍ തടസപ്പെടുകയാണെങ്കില്‍ ഉണ്ടാകുന്ന നഷ്‌ടം പരിഹരിക്കുന്നതിനുള്ളതാണ്‌ ഇവന്റ്‌ ഇന്‍ഷുറന്‍സ്‌. പ്രതികൂലമായ കാലാവസ്ഥ, കലാപം, മലിനീകരണം തുടങ്ങിയ കാരണങ്ങള്‍ മൂലം ചടങ്ങുകള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ സാമ്പത്തിക നഷ്‌ടം ഒഴിവാക്കുന്നതിന്‌ ഇവ ന്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കാവുന്നതാണ്‌. ഐസിഐസിഐ ലംബാര്‍ഡ്‌ ജനറല്‍ ഇന്‍ ഷുറന്‍സ്‌, ഫ്യൂച്ചര്‍ ജനറലി ജനറല്‍ ഇന്‍ഷുറന്‍സ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌ തുടങ്ങിയ സ്ഥാ പനങ്ങള്‍ ഇവന്റ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.