Kerala

ഭവനത്തിന്‌ ആവശ്യമായ ഇന്‍ഷുറന്‍സ്‌ പരിരക്ഷകള്‍

കെ.അരവിന്ദ്‌

വായ്‌പയുടെ തിരിച്ചടവ്‌ ഉറപ്പുവരുത്താനു ള്ള ബാധ്യത വായ്‌പ എടുക്കുന്നവര്‍ക്കുണ്ട്‌. ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നത്‌ ഒരു സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ ആദ്യപടി മാത്രമാണ്‌. സ്വന്തമായി ഭവനം എന്നത്‌ യാഥാര്‍ത്ഥ്യമായിയെന്നത് കൊണ്ട്‌ സ്വപ്‌നസാക്ഷാല്‍ക്കാരം പൂര്‍ണമായിയെന്ന്‌ കരുതരുത്‌. ആ വീട്‌ എന്നും നമ്മുടേത്‌ അല്ലെങ്കില്‍ കുടുംബത്തിന്റേത്‌ തന്നെയായിരിക്കാന്‍ ചില റിസ്‌കുകള്‍ ഇന്‍ഷുറന്‍സിലൂടെ കവര്‍ ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

വായ്‌പ തിരിച്ചടക്കുന്നതില്‍ എന്തെങ്കിലും വീഴ്‌ച വന്നാല്‍ തിരിച്ചടവ്‌ കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും. കുടുംബാംഗങ്ങള്‍ക്ക്‌ ആ ബാധ്യത നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്ക്‌ ജപ്‌തി പോലുള്ള പ്ര ത്യാഘാതങ്ങളെ നേരിടേണ്ടി വരും. ഇത്തരം റിസ്‌കുകള്‍ മുന്നില്‍ കണ്ട്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

ഇഎംഐ തിരിച്ചടവ്‌ തടസപ്പെടുന്നത്‌ രണ്ട്‌ കാരണങ്ങള്‍ മൂലമാകാം. ആദ്യത്തേത്‌ വായ്‌പയെടുത്തയാളുടെ മരണം ആണ്‌. രണ്ടാമത്തേത്‌, അസുഖത്തെയോ അപകടത്തെ യോ തുടര്‍ന്ന്‌ ജോലി ചെയ്യാനുള്ള ശാരീരികക്ഷമത നഷ്‌ടപ്പെടുന്ന സാഹചര്യമാണ്‌. ഈ രണ്ട്‌ സാഹചര്യങ്ങളെയും നേരിടുന്നതിന്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ആവശ്യമാണ്‌.

വായ്‌പയെടുത്തയാളുടെ മരണം മൂലം വായ്‌പാ തിരിച്ചടവ്‌ മുടങ്ങാതിരിക്കാനുള്ള മാര്‍ഗം ടേം ഇന്‍ഷുറന്‍സ്‌ പോളിസിയാണ്‌. ഒരു വ്യക്തിക്ക്‌ അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ്‌ ടേം ഇന്‍ഷുറന്‍സ്‌. കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിക്ക്‌ അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക നില ദീര്‍ഘകാലത്തേക്ക്‌ തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ്‌ ഇന്‍ഷുറന്‍ സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത്‌ ഉയര്‍ന്ന ഇന്‍ഷുറന്‍സ്‌ കവറേജ്‌ ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്‌.

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്ന ലക്ഷ്യം മാ ത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ്‌ തു കയുമായി താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ്‌ ലഭ്യമാകുന്നത്‌. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തി മരിച്ചാല്‍ നോമിനിക്ക്‌ സം അഷ്വേര്‍ഡ്‌ തുക ലഭിക്കും.

അസുഖത്തെയോ അപകടത്തെയോ തു ടര്‍ന്ന്‌ ജോലി ചെയ്യാനും വരുമാനമുണ്ടാക്കുന്നതിനുമുള്ള ശാരീരികക്ഷമത നഷ്‌ടപ്പെടുന്ന സാഹചര്യത്തെ നേരിടുന്നതിന്‌ ക്രിട്ടിക്കല്‍ ഇല്‍നെസ്‌ പ്ലാനിലൂടെ കവറേജ്‌ ഉറപ്പുവരുത്തുകയാണ്‌ ചെയ്യേണ്ടത്‌. ടേം പ്ലാനുകള്‍ ക്കൊപ്പം ക്രിട്ടിക്കല്‍ ഇല്‍നെസ്‌ റൈഡര്‍ കൂ ടി ഉള്‍പ്പെടുത്തിയുള്ള ടേം പോളിസികളുണ്ട്‌. ഇത്തരം റൈഡറുകള്‍ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ പിടിപെട്ടാല്‍ സം ഇന്‍ഷൂര്‍ഡ്‌ തുക നല്‍കുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കുന്ന റൈഡറുകളുമുണ്ട്‌.

ഇരട്ടവരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച്‌ ഇരട്ട ടേം പരിരക്ഷ~ഒഴിവാക്കാനാകാത്തതാണ്‌. ജീവിതപങ്കാളികള്‍ രണ്ട്‌ പേരും ഒരു പോലെ ജീവിതത്തിലെ ദൈനംദിന ചെ ലവുകള്‍ക്കുള്ള വരുമാനം ആര്‍ജിക്കുമ്പോള്‍ ഭവനവായ്‌പയും മറ്റും സംയുക്തമായി എടുക്കുകയും വായ്‌പയുടെ തിരിച്ചടവ്‌ പോലുള്ള കാര്യങ്ങള്‍ ഇരുവരുടെയും കൂട്ടുത്തരവാദിത്തമാകുകയും ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ഒരു പോലെ പരിരക്ഷ ആവശ്യമായി വരുന്നു.

ജീവിത പങ്കാളികളില്‍ ആരുടെയെങ്കിലും ഒരാളുടെ മരണം വായ്‌പയുടെ തിരിച്ചടവ്‌ പോലുള്ള കാര്യങ്ങളെ ബാധിക്കുമെന്നിരിക്കെ ഇരുവര്‍ക്കും തീര്‍ച്ചയായും പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അതിനാല്‍ ഇരുവര്‍ക്കും ടേം പ്ലാനും ക്രിട്ടിക്കല്‍ ഇല്‍നെസ്‌ പ്ലാനുമുണ്ടാകണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.