കെ.അരവിന്ദ്
നേരത്തെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കിയിരുന്നില്ല. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമാണ് പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രസവ ശുശ്രൂഷയ്ക്ക് കൂടി പരിരക്ഷ നല്‍കുന്ന വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്.
മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം. പോളിസി വില്‍പ്പന വ്യാപകമാക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഈ നിലപാടില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറ്റം വരുത്തി.
ഇന്‍ഷുറന്‍സ് രംഗത്തെ മിക്കവാറും എല്ലാ പുതിയ പ്രവണതകള്‍ക്കും തുടക്കമിടുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്. പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കുന്ന പോളിസികളും ആദ്യം വിപണിയിലെത്തിച്ചത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഇപ്പോള്‍ പൊതുമേഖലയിലെ ജനറല്‍ ഇന്‍ ഷുറന്‍സ് കമ്പനികളും ഇത്തരത്തിലുള്ള പോളിസികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. പ്രസവത്തിനുള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നതു കൊണ്ടു മാത്രം ഇത്തരത്തിലുള്ള വ്യക്തിഗത പോളിസികള്‍ എടുക്കാന്‍ തുനിയും മുമ്പ് ഈ പോ ളിസികളുടെ നിബന്ധനകള്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്.
പ്രസവത്തിനുള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്ന പോളിസികള്‍ ഇത്തരം ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിസി തുകയുടെ 10-20 ശതമാനം മാത്രമാണ് മിക്ക പോളിസികളും നല്‍കുന്ന പ്രസവ ശുശ്രൂഷാ പരിരക്ഷ. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയുടെ ഒരു പോളിസിയില്‍ സാധാരണ പ്രസവത്തിന് ലഭിക്കുന്ന പരിരക്ഷ 10,000-20,000 രൂപ മാത്രമാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഈ പരിധി അല്‍പ്പം കൂടി ഉയര്‍ന്നതായിരിക്കും.
ഇത്തരത്തിലുള്ള മിക്ക ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളിലും പോളിസി എടുത്തതിനു ശേഷമുള്ള നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മാത്രമേ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ ലഭിക്കുകയുള്ളൂ. നാല് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയാണ് വെയ്റ്റിംഗ് പീരിയഡ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാര്യത്തില്‍ വെയ്റ്റിംഗ് പീരിയഡ് ഒന്‍പത് മാസം വരെയാണ്.
പ്രസവത്തിനുള്ള ആശുപത്രി ചെലവിന് പരിരക്ഷ എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് പോളിസികള്‍ എടുക്കുന്നതെങ്കില്‍ അതിന്റെ യഥാര്‍ത്ഥ പ്രയോജനം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നില്ല. വെയ്റ്റിംഗ് പീരിയഡിലുള്ള കാലയളവില്‍ അടക്കുന്ന പ്രീമിയം തുക ഫലപ്രദമായി നിക്ഷേപിക്കുകയാണെങ്കില്‍ ആശുപത്രി ചെലവിനുള്ള തുക കണ്ടെത്താവുന്നതേയുള്ളൂ. മ്യൂച്വല്‍ ഫണ്ടി ലോ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലോ ഈ തുക നിക്ഷേപിക്കാവുന്നതാണ്. മാത്രവുമല്ല, പ്രസവ ശുശ്രൂഷയ്ക്കുള്ള ചെലവിന്റെ നിശ്ചിത പരിധി വരെ മാത്രമേ ക്ലെയിം തുക അനുവദിക്കപ്പെടൂ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നത് വിവിധ തരം ചികിത്സാ ചെലവുകള്‍ക്കുള്ള പരിരക്ഷ ആണെന്നിരിക്കെ അത്തരമൊരു കാഴ്ചപ്പാടോടെ മാത്രമേ പോളിസി എടുക്കാവൂ. യഥാര്‍ത്ഥത്തില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തവര്‍ മാത്രമേ ഇത്തരം പോളിസികള്‍ എടുക്കുന്നത് പരിഗണിക്കേണ്ടതുള്ളൂ. മതിയായ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ഇത്തരം പോളിസികളുടെ ആവശ്യമില്ല.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.