കെ.അരവിന്ദ്
ലൈഫ് ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ് ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്‍ഡോവ്‌മെന്റ് പ്ലാനുകളും മണി ബാക്ക് പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് അതുകൊണ്ടാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ് വില്‍പ്പന കൊഴുപ്പിക്കുന്നത്. ഈ പ്രവണതക്ക് തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?
പിപിഎഫ്, ഇപിഎഫ്, എന്‍പിഎസ് തുടങ്ങിയ ദീര്‍ഘകാല നിക്ഷേപ പദ്ധതികളെ പോലെ പൂര്‍ണമായ നികുതി ഇളവുകള്‍ ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക്, പ്രത്യേകിച്ച് നിക്ഷേപം കൂടി ഉള്‍പ്പെടുത്തിയുള്ള പോ ളിസികള്‍ക്ക് ലഭിക്കുന്നില്ല. പോളിസികളുടെ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ആദായ നികുതി നിയമം 194 ഡി എ ഭേദഗതി വരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിലവില്‍ വന്ന ഭേദഗതി പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന അറ്റവരുമാനം നികുതി വിധേയമാണെങ്കില്‍ അഞ്ച് ശതമാനം ടിഡിഎസ് ബാധകമാകും. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു ലഭിച്ച തുകയില്‍ നിന്നും അതുവരെ അടച്ച പ്രീമിയം തുക കിഴിച്ചാണ് അറ്റവരുമാനം കണക്കാക്കുന്നത്. ബോണസിനെയും അറ്റവരുമാനമായി കണക്കാക്കും.
അതേ സമയം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന മൊത്തം തുക ഒരു ലക്ഷം രൂപക്ക് താഴെയാണെങ്കില്‍ ടിഡിഎസ് ബാധകമല്ല. പോളിസി ഉടമ മരിച്ചതിനു ശേഷം നോ മിനിക്ക് സം അഷ്വേര്‍ഡ് കൈമാറുകയാണെങ്കിലും ടിഡിഎസ് ബാധകമല്ല. അതിനാല്‍ ടേം പോളിസികളിലെ ക്ലെയിമിന് ടിഡിഎസ് ബാധകമാകില്ല.
വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് തുക (സം അഷ്വേര്‍ഡ്)യുടെ പത്ത് ശതമാനത്തിന് മുകളിലാണെങ്കില്‍ ആദായ നികുതി ബാധകമാകും. ഉദാഹരണത്തിന് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയുള്ള ഒരു പോളിസിയുടെ വാര്‍ഷിക പ്രീമിയം 20,000 രൂപയ്‌ക്ക് മുകളിലാണെങ്കില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാകും.
2012 ഏപ്രില്‍ ഒന്നിന് മുമ്പെടുത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് തുക പ്രീമിയത്തിന്റെ അഞ്ചിരട്ടിയില്‍ താഴെയാണെങ്കില്‍ നികുതി ഇളവ് ലഭ്യമായിരിക്കില്ല. അതായത് പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വരുമാനം മറ്റ് വരുമാനത്തില്‍ ഉള്‍പ്പെടുത്തി തന്റെ നികുതി സ്ലാബ് അനുസരിച്ചുള്ള നികുതി നല്‍കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാണ്.
2012-13ല്‍ നിലവില്‍ വന്ന ചട്ടം അനുസരിച്ച് എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആദായനികുതി നിയമം സെക്ഷന്‍ 80 (സി) പ്രകാരം നികുതി ഇളവ് ലഭിക്കുന്നതല്ല. വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് തുക (സം അഷ്വേര്‍ഡ്)യുടെ പത്ത് ശതമാനത്തി ന് മുകളിലാണെങ്കില്‍ നികുതി ഇളവ് ലഭ്യമല്ല. ഇത്തരം പോളിസികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുമ്പോഴും ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ അഞ്ച് ശതമാനം ടിഡിഎസിനു ശേഷമുള്ള തുക പോളിസി ഉടമ നേരിട്ട് നല്‍കിയിരിക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.