കെ.അരവിന്ദ്
നിക്ഷേപ ഗുരുവായ വാറന്‍ ബഫറ്റ് തന്റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹാത്‌വേയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിക്ഷേപകര്‍ക്ക് ഒരു ഉപദേശം നല്‍കി. മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാമെന്നതായിരുന്നു ആ ഉപദേശം. യുഎസ് ഓഹരി വിപണിയിലെ സൂചികയായ എസ് & പി 500നെ ആധാരമാ യി നിക്ഷേപം നടത്തുന്ന ഒരു ഇന്‍ഡക്‌സ് ഫണ്ട് നല്‍കിയ നേട്ടം ചൂണ്ടികാട്ടിയാണ് വാ റന്‍ ബഫറ്റ് ഈ ഉപദേശം നല്‍കിയത്. ഈ ഉപദേശം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണോ?
ഓഹരി സൂചികക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാ യ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്). സൂചികകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളിലാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും നിക്ഷേപിക്കുന്നത്. ഇടിഎഫുകളും ഇന്‍ഡക്‌സ് ഫ ണ്ടുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ത്യയിലെ ഇന്‍ഡക്‌സ് ഫണ്ടുകള്‍ സൂചികക ളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുന്നതെങ്കിലും ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികളുടെ വെയിറ്റേജ് സൂചികയുടേതിന് തു ല്യമാകണമെന്നില്ല. ഫണ്ട് മാ നേജറുടെ നിലപാടുകളും വെയിറ്റേജ് നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താം. അ തേ സമയം ഇടിഎഫുകള്‍ സൂചികകള്‍ക്ക് തുല്യമായ നേട്ടമായിരിക്കും നല്‍കുന്നത്.
വേറെയുമുണ്ട് വ്യത്യാസങ്ങള്‍. ഇന്‍ഡക്‌സ് ഫണ്ടുകള്‍ മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങളാണ്. അതേ സമയം ഇടിഎഫുകള്‍ സ്റ്റോക്ക് എക്‌സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നവയാണ്. ഓഹരി വ്യാപാരം നടക്കുന്ന സമയത്ത് വിപണി നില അനുസരിച്ച് ഇവയുടെ എന്‍എവി (നെറ്റ് അസറ്റ് വാ ല്യു) മാറികൊണ്ടിരിക്കും. ഈ സമയങ്ങളില്‍ നിക്ഷേപകര്‍ക്ക് വ്യാപാരം നടത്താം. അതേ സമയം ഇന്‍ഡക്‌സ് ഫണ്ടുകളുടെ എന്‍എവി മറ്റ് മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങളെ പോലെ വ്യാപാരാന്ത്യത്തിനു ശേഷമായിരിക്കും പ്രഖ്യാപിക്കുന്നത്. സൂചികാധിഷ്‌ഠിത ഓഹരികളളില്‍ നിക്ഷേപിക്കുന്നതിനൊപ്പം നിശ്ചിത ശതമാനം ഫണ്ട് മാനേജര്‍ തിരഞ്ഞെടുക്കുന്ന ഇതര ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളുമുണ്ട്.
ഇനി വാറന്‍ ബഫറ്റ് നല്‍കിയ ഉപദേശത്തിലേക്ക് വരാം. ഇന്ത്യയിലെയും യുഎസ്സിലെയും വിപണി സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്. ഇന്ത്യയില്‍ ഇടിഎഫുകളേക്കാളും ഇന്‍ ഡക്‌സ് ഫണ്ടുകളേക്കാളും ഫണ്ട് മാനേജര്‍ മാര്‍ സജീവമായി മാനേജ് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് മികച്ച നേട്ടം നല്‍കി വരുന്നത്. ഫണ്ട് മാനേജറുടെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് മികവിന്റെ അടിസ്ഥാനത്തില്‍ മ്യൂ ച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന റിട്ടേണിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ മൂ ല്യവര്‍ധനയില്‍ വലിയ മാറ്റമുണ്ടാക്കാനാകും.
യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഇടിഎഫുകളുടെയും ഇന്‍ഡക്‌സ് ഫണ്ടുകളുടെയും നേട്ടം പരിമിതമായിരിക്കും. അതേ സമയം ഫണ്ട് മാനേജര്‍മാര്‍ സജീവമായി മാനേജ് ചെയ്യുന്ന മി കച്ച മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സൂചികയെ വെ ല്ലുന്ന നേട്ടം നല്‍കാന്‍ സാധിക്കുന്നു. അതിനാല്‍ ഇന്‍ഡക്‌സ് ഫണ്ടുകളും ഇടിഎഫുകളും തിരഞ്ഞെടുക്കുന്നതിന് പകരം ഇത്തരം ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാകും ഉചിതം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.