India

ഇന്ത്യന്‍ നാടകരംഗത്തെ പ്രതിഭ ഇബ്രാഹിം അല്‍കാസി വിടവാങ്ങി

 

ഇന്ത്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകനും അധ്യാപകനുമായ ഇബ്രാഹിം അല്‍കാസി(94) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബോളിവുഡിലെ നിരവധി പ്രമുഖര്‍ അല്‍കാസിയുടെ മരണത്തില്‍ അനുശോചിച്ചു. നാടകരംഗത്തു നിന്നും ബോളിവുഡിലെത്തിയ നവാസുദ്ദീന്‍ സിദ്ധീഖി, റണ്‍ദീബ് ഹൂഡ തുടങ്ങിയവര്‍ അനുശോചിച്ചു. 1962 മുതല്‍ 1977 വരെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു ഇബ്രാഹിം അല്‍കാസി. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറ്കടര്‍ അമന്‍ അല്ലാനയും ഫൈസല്‍ അല്‍കാസിയും മക്കളാണ്.

മുപ്പത്തിയേഴാം വയസ്സിലാണ് അല്‍കാസി സ്ഥാപനത്തിന്റെ ഡയറക്ടറാകുന്നത്. ഏറ്റവും കൂടുതല്‍ കാലം എന്‍എസ്ഡിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചതും അല്‍കാസിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഉയരങ്ങളിലെത്തുന്നത്.

1966ല്‍ പദ്മശ്രീയും 1991ല്‍ പദ്മ ഭൂഷണും 2010ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ഇബ്രാഹിം അല്‍കാസിയെ ആദരിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.