World

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി

 

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെറോവ്വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്രിക്ക് രാഷ്ട്ര (ബ്രസിൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.

യുഎൻ സുരക്ഷാ കൗൺസിലിന്റെ ഘടനയിൽ അർത്ഥവത്തായ ബഹുമുഖ സ്വഭാവമുയർത്തിപ്പിടിക്കേണ്ടതിലുള്ള ബ്രിക്ക് കൂട്ടായ്മയുടെ ഇടപ്പെടൽ അനിവാര്യമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അടിവരയിട്ടു.

യുഎൻ ജനറൽ അസംബ്ലി 75ാം മത് വാർഷിക യോഗം സെപ്തംബർ 15ന് ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ആവശ്യം ശ്രദ്ധേയം. ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസിൽ എന്നീ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി സുരക്ഷാ കൗൺസിൽ പുന:സംഘടനയെന്ന ആവശ്യത്തിന് കലമേറെ പഴക്കമുണ്ട്.

ഇന്ന് ബ്രിക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തിന് സെർജി ലെറോവ്വിന് നന്ദി. റഷ്യയുടെ അദ്ധ്യക്ഷതയിലെ ബ്രിക്ക് പ്രവർത്തനങ്ങൾ വിലയിരുത്തി. തീവ്രവാദം നേരിടൽ, സാമ്പത്തിക സഹകരണം, വിവര വിജ്ഞാന സാങ്കേതിക വിദ്യാ വ്യാപനം, കൂട്ടായ്യമ രാഷ്ട്രങ്ങളിലെ ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു – ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ട്വീറ്റ്.

ലോക വ്യാപാര സംഘടന വ്യവസ്ഥകൾക്കനുസൃതമായി ബ്രിക്ക് അംഗ രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ഊർജ്ജിതപ്പെടുത്തന്നതിലൂന്നി ജൂലായ് 23 ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. പ്രസ്തുത സംയുക്ത പ്രസ്താവനയ്ക്ക് വിധേയമായി വ്യാപാര വാണിജ്യ ബന്ധങ്ങൾ സജീവമാക്കുമെന്ന് ബ്രിക്ക് വിവിദേശ മന്ത്രിമാരുടെ ഇന്നത്തെ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

ലോക വ്യാപാര സംഘടന പരിഷ്ക്കരണം, രാജ്യാന്തര വാണിജ്യ വ്യാപാര ഇടപ്പാടുകൾക്ക് രാജ്യാന്തര നിയമ പിൻബലം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. കൊറിയൻ ഉപ ദ്വീപിലെ ആണവ നീരായുധീകരണമടക്കമുള്ള പ്രതിസന്ധികൾക്ക് പരിഹാര മായുള്ള ഉഭയ-ബഹു കക്ഷി ചർച്ചകൾ തുടരണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.