ഗ്രാന്‍ഡ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹം (അമ്പത് കോടി രൂപ) ലഭിച്ചത് പ്രവാസി മലയാളിക്ക്. ടിക്കറ്റെടുക്കാന്‍ പങ്കു ചേര്‍ന്ന 10 പേരുമായി സമ്മാനത്തുക പങ്കിടും
അബുദാബി : ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക സ്വന്തമാക്കിയത് പ്രവാസി മ ലയാളിയായ ഹരിദാസന്‍ എം വി. മലപ്പുറം തിരൂര്‍ സ്വദേശിയായ ഹരിദാസന്‍ അബുദാബിയിലെ മുസ ഫയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. തനിക്ക് ലഭിച്ച 50 കോടി രൂപ എന്തു ചെയ്യണമെന്ന് അ റി യില്ലെന്നാണ് തന്നെ വിളിച്ചു ചോദിക്കുന്നവരോട് പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 30 ന് അബുദാബി വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് വാങ്ങിയ 235 മത്തെ ന റുക്കെടുപ്പിനുള്ള 232976 എന്ന ടിക്കറ്റിനാണ് ബിഗ്ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസ് അടിച്ചത്. ടിക്കറ്റെടുത്ത പ്പോള്‍ മറ്റ് പതിനഞ്ചു പേര്‍ തുക ഇട്ട് പങ്കാളികളാകുകയായിരുന്നു.
നറുക്കെടുപ്പ് വേദിയില്‍ നിന്ന് റിച്ചാര്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ തനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ലെ ന്നാണ് ഹരിദാസന്‍ പറഞ്ഞത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഹരിദാസന്‍ സന്തോഷം പങ്കുവെയ്ക്കാന്‍ നാ ട്ടിലേക്ക് പോകുകയാണ്.
20 ലക്ഷം ദിര്‍ഹത്തെിന്റെ രണ്ടാം സമ്മാനം നേടിയതും മലയാളിയാണ്. അശ്വിന്‍ അരവിന്ദാക്ഷനാണ് ആ ഭാഗ്യശാലി.
കഴിഞ്ഞ തവണത്തെ ഒന്നാം സമ്മാന വിജയിയായ ലോകേഷ് ധര്‍മണിയാണ് ഇത്തവ ണത്തെ ഭാഗ്യശാലി യെ തിരഞ്ഞെടുത്തത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേ ടിയത് ഇന്ത്യാ ക്കാരനായ ദിപക് രാംച ന്ദ് ഭാട്ടിയയാണ്. ആദ്യ ആറു സമ്മാനങ്ങളും ഒപ്പം ഡ്രീം കാറും സ്വന്തമാ ക്കിയതും ഇന്ത്യക്കാരാണ്. ആഡംബര കാറായ മസെറാതി നേടിയ ത് അശോക് കുമാര്‍ കോനേ രുവാണ്.
ജനുവരിയില്‍ 33 മില്യണ്‍ ദിര്‍ഹമാണ് (44 കോടി രൂപ) വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം പ ത്തുലക്ഷം ദിര്‍ഹമാണ്. ഇതുകൂടാതെ പ്രതിവാര പ്രമോഷണല്‍ നറുക്കെടുപ്പില്‍ രണ്ടര ലക്ഷം ദിര്‍ഹം വീ തം ലഭിക്കും. പ്രതിവാര ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഫെബ്രുവരി മൂന്നിലെ ഗ്രാന്‍ഡ് ഡ്രോയിലേക്ക് പ്രവേ ശ നം ലഭിക്കും.
ജനുവരി ഒമ്പത് ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പ് രണ്ടാം നറുക്കെടുപ്പ് 17 തി ങ്കളാഴ്ചയും മൂന്നാം നറുക്കെടുപ്പ് 24 തിങ്കളാഴ്ചയും നാലാം നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ചയും നട ക്കും.
ജനുവരി ഒന്നിന് നടന്ന പ്രതിവാര നറുക്കെടുപ്പിലും ഒന്നാം സമ്മാനമായ പത്തു ലക്ഷം ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന യുപി സ്വദേശി വഖാറാണ് ഈ വര്‍ഷത്തെ ആദ്യ കോടിപതി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.