A research scientist works inside a laboratory of India's Serum Institute, the world's largest maker of vaccines, which is working on vaccines against the coronavirus disease (COVID-19) in Pune, India, May 18, 2020. Picture taken May 18, 2020. REUTERS/Euan Rocha - RC2RTG9K5C22
ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അധികതര്‍ അനുമതി നല്‍കിയത്. വാക്‌സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്. ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തിനുളളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
നേരത്തേ കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. ഇവരും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ചൈനയിലും അമേരിക്കയിലും വാക്‌സിന്‍ വികസിപ്പിക്കലും ഇതുസംബന്ധിച്ച പഠന പരീക്ഷണങ്ങളും വളരെ വേഗത്തില്‍ നടക്കുകയാണ്. ഈ വര്‍ഷം തന്നെ കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.