ഇന്ത്യൻ സെെനികരോട് 89 ചെെനീസ് നിര്‍മ്മിത ആപ്പുകള്‍ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. സൈനികരോട് മൊബൈല്‍ ഫോണുകളില്‍ നിന്നും ചൈനയുടെ 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനാണ് കരസേന നിര്‍ദേശിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളും മൊബൈല്‍ ഗെയിം ആപ്പായ പബ്ജി, ട്രൂകോളര്‍, ഡെയ്‌ലി ഹണ്ട് തുടങ്ങിയ ആപ്പുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ജൂലൈ 15 നകം ഈ ആപ്പുകളിലെ അക്കൗണ്ട് ഉപേക്ഷിക്കണമെന്നാണ് കരസേന ആവശ്യപ്പെട്ടിരിക്കുന്നത്.
നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുളള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവര ചോര്‍ച്ച തടയുന്നതിനു വേണ്ടിയാണ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈനികരോട് ആവശ്യപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ വാട്‌സ്ആപ്പിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 2019 നവംബറില്‍ വാട്‌സ് ആപ്പിലൂടെ ഔദ്യോഗിക വിവരങ്ങള്‍ കൈമാറരുതെന്ന് കരസേന നിര്‍ദേശം നല്‍കിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.