Gulf

സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് ഇന്ത്യൻ അംബാസിഡർ

 

ട്രാവൽ പ്രോട്ടോക്കോൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു.എ.ഇ യിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു.

സന്ദർശക വിസകളിൽ യു.എ.ഇ ആളുകളെ അനുവദിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല. അതിനെക്കുറിച്ച് വ്യക്തതയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. കൂടാതെ, സന്ദർശന വിസകളിൽ യാത്ര ചെയ്യാൻ ആളുകളെ അനുവദിക്കണമോ എന്ന് ഇന്ത്യൻ സർക്കാറും ഇതുവരെ തീരുമാനിച്ചിട്ടില്ല യു. എ. ഇ മാധ്യമത്തിന് നൽകിയ ആഭിമുഖ്യത്തിൽ വ്യക്തമാക്കി -. വിസിറ്റ് വിസയുമായി വിമാനക്കമ്പനികൾ യാത്രക്കാരെ കയറ്റുന്നില്ലെന്ന് ഒരു ട്രാവൽ ഏജൻസിയും സ്ഥിരീകരിച്ചു. ജൂലൈ 29 മുതൽ ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് ദുബായ് സന്ദർശന വിസ നൽകാൻ ആരംഭിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും ട്രാവൽ ഏജന്റുമാരും അമീർ സെന്ററുകളും സന്ദർശന വിസകൾ നൽകാൻ നിരവധി രാജ്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ യുഎഇ നീക്കിയതായി സ്ഥിരീകരിച്ചു.

വാണിജ്യ വിമാനം ഇപ്പോഴും ഇന്ത്യയിൽ നിർത്തി വച്ചിരിക്കുന്നതിനാൽ സന്ദർശന വിസ ഉടമകൾ യു.എ.ഇയിലേക്ക് എങ്ങനെ യാത്രചെയ്യുമെന്നു വ്യക്തമല്ല. യുഎഇ യിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നടത്തുന്നത് സാധുവായ യുഎഇ റസിഡൻസ് വിസയുള്ള ആളുകൾക്ക് മാത്രമാണ്. വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് എംബസി യുഎഇ സർക്കാറിനോട് വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അതനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ തീരുമാനിക്കും, ”അംബാസഡർ പറഞ്ഞു. ദുബായ് വിസിറ്റ് വിസ നൽകുന്നതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കണം എന്നും എംബസി ഇന്ത്യൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.