ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.
നിലവില്‍ 7.16 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ആഴ്ചയിലെ കൂടുതല്‍ ദിവസങ്ങളിലും ലോകത്ത് ഇന്ത്യ തന്നെയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒമ്ബത് ലക്ഷം കടന്നു. ഇന്നലെ 328 പേര്‍ മരിച്ചതോടെ ആകെ മരണം 26,604 ആയി ഉയര്‍ന്നു. രോഗംബാധിച്ചവരില്‍ 6.44 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 2.35 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
ആന്ധ്രയില്‍ ഇന്നലെ 10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.98 ലക്ഷമായി. ഇതുവരെ 4,417 പേര്‍ മരിച്ചു. 3.94 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 99,689 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.
ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ 2.72 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.93 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.02 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 8.87 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മാത്രം 2.31 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4,129 പേര്‍ മരിക്കുകയും ചെയ്തു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. അമേരിക്കയില്‍ 64.60 ലക്ഷം ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.93 ലക്ഷം പേര്‍ മരിച്ചു. 37.25 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ അമേരിക്കയില്‍ 25.41 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസീലില്‍ ഇതുവരെ 41.37 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33.17 ലക്ഷം പേര്‍ രോഗമുക്തി നേടി. 1.26 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ 6.93 ലക്ഷം ആളുകളാണ് ചികിത്സയിലുളളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.