സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ലക്‌സംബര്‍ഗിലെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കമ്മീഷന്‍ ഡി സര്‍വൈലന്‍സ് ഡു സെക്ചര്‍ ഫിനാന്‍സ്യറും തമ്മില്‍ ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെക്കുന്നതിനുള്ള സെബിയുടെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ലക്ഷ്യങ്ങള്‍:
നിക്ഷേപവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക
പരസ്പര സഹായം സാധ്യമാക്കുക
സാങ്കേതികവിദ്യ മേഖലകളില്‍ മികച്ച പ്രകടനത്തിന് ആവശ്യമായ സഹായം നല്‍കുക
ഇന്ത്യയുടെയും ലക്‌സംബര്‍ഗിലെയും നിക്ഷേപ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമായി നടപ്പാക്കുക
പ്രധാന അനന്തരഫലങ്ങള്‍:
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സ് മള്‍ട്ടി ലാറ്ററല്‍ എം ഒ യു (IOSCO MMoU) വില്‍ സെബി യെപ്പോലെ സി എസ് എസ് എഫ് അംഗമാണ്. എന്നാല്‍ ഈ അന്താരാഷ്ട്ര സംഘടന സാങ്കേതിക സഹായം നല്‍കുന്നില്ല. നിര്‍ദ്ദിഷ്ട ധാരണപത്രം, നിക്ഷേപ നിയമങ്ങളുടെ ശരിയായ നിര്‍വ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന് സഹായിക്കും.കൂടാതെ സാങ്കേതിക സഹായ പദ്ധതികളുടെ രൂപീകരണത്തിനും വഴിതെളിക്കും. ഓഹരിവിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിഭവശേഷി വികസന പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സാങ്കേതിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
രാജ്യത്തെ നിക്ഷേപ വിപണി നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട് 1992 പ്രകാരമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-സെബി സ്ഥാപിതമായത്.നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ഇന്ത്യയിലെ ഓഹരി വിപണികള്‍ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സെബിയുടെ ലക്ഷ്യം. ലക്‌സംബര്‍ഗ് ലെ ഒരു പൊതു നിയമസംവിധാനം ആയ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കമ്മീഷന്‍ ഡി സര്‍വൈലന്‍സ് ഡു സെക്ചര്‍ ഫിനാന്‍സ്യറിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരം ഉണ്ട്. 1998 ഡിസംബര്‍ 23 ന് സ്ഥാപിതമായ സി എസ് എഫ്, ഇന്‍ഷുറന്‍സ് മേഖല ഒഴികെ ലക്‌സംബര്‍ഗ് സാമ്പത്തിക മേഖലയുടെ മേല്‍നോട്ടം നിര്‍വഹിച്ചു വരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.