കൊച്ചി: ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഗോദ്‌റെജ് ഉപഭോക്താക്കൾക്ക് ഓൺലൈൻ വാങ്ങൽ സൗകര്യം ഉൾപ്പെടെ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഉപകരണങ്ങൾ ിെരഞ്ഞെടുക്കാൻ സൗകര്യവും ഒരുക്കി.
12 മാസത്തെ വാറണ്ടി, 3000 രൂപവരെ ക്യാഷ് ബാക്ക്, വിലയിൽ 10,000 രൂപവരെ ഇളവ്, വാർഷിക മെയിന്റനൻസ് ഫീസിൽ 47 ശതമാനം ഇളവ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ പലിശയില്ലാത്ത ഇഎംഐ, എ.സി മോഡലുകൾക്ക് ബജാജ് ഫിനാൻസിന്റെ ഫിക്‌സഡ് ഇഎംഐ, ആകർഷകമായ ഫൈനാൻസ് തുടങ്ങിയ ഓഫറുകളാണ് പ്രഖാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട എയർകണ്ടീഷൻ മോഡലുകൾക്ക് ഇൻസ്റ്റലേഷൻ ചാർജിലും ഇളവുകളുണ്ട്. 399 രൂപ മുതൽ ആരംഭിക്കുന്നതാണ് ചാർജ്.
ഉപഭോക്താക്കൾക്ക് വീഡിയോ സഹായത്തോടെ വിദൂര വിൽപ്പന നടത്താനുള്ള സംവിധാനവും ഗോദ്‌റെജ് ഒരുക്കി. ഉപഭോക്താവിന് വീഡിയോ കോളിലൂടെ സ്റ്റോറുകളിൽ നിന്നും ലൈവ് ഡെമോ ലഭ്യമാകും. ഉപഭോക്താവിന്റെ താൽപര്യം അനുസരിച്ചുള്ള പേയ്‌മെന്റ് ഓപ്ഷനുകളും അറിയാം. ഉപയോക്താക്കൾ ഓപ്ഷനുകൾ ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ വാങ്ങാമെന്ന് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.
