ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് 22,674 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്‌ടപ്പെട്ടത്. നിലവില്‍ 2,92,258 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5,34,621 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മരണസംഖ്യ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,600 ആയി. 10,116 പേര്‍ ഇതുവരെ മരിച്ചു. 1,36,985 പേര്‍ രോഗമുക്തി നേടി. 99,499 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. 1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 85,915 പേര്‍ രോഗമുക്തി നേടി. 46,413 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 3,334 പേര്‍ മരിച്ചു. 87,692 പേര്‍ രോഗമുക്തി നേടി. നിലവില്‍ 19,895 പേരാണ് ചികിത്സയില്‍ തുടരുന്നത്.
കര്‍ണ്ണാടകയില്‍ തുടര്‍ച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14-ന് വൈകുന്നേരം എട്ട് മണി മുതല്‍ ജൂലൈ 23-ന രാവിലെ അഞ്ച് മണിവരെയാണ്ലോക്ക്ഡൗണ്‍. ബംഗളുരു അര്‍ബന്‍, റൂറല്‍ ജില്ലകളിലാണ് ലോക്ക്ഡൗണ്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.