ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് രോഗം ബാധിച്ച് മരിച്ചത് ഇതോടെ മരിച്ചവരുടെ എണ്ണം 28084 ആയി. 7,24,577 പേരാണ് ഇത് വരെ രോഗമുക്തി നേടിയത്. നിലവില്‍ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 1,043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.02 ലക്ഷം പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 5,752 പേര്‍ മുംബൈയില്‍ മാത്രം മരിച്ചു.
തമിഴ്‌നാട്ടില്‍ ഇന്നലെ 4,985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 70 പേര്‍ മരിച്ചു. ഇതുവരെ 1.75 ലക്ഷം പേര്‍ ഇവിടെ രോഗബാധിതരായി. നിലവില്‍ 51,348 പേര്‍ ചികിത്സയിലുണ്ട്. 2,551 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. കര്‍ണാടകയില്‍ ഇന്നലെ 3,648 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 42,216 ആയി ഉയര്‍ന്നു. ബംഗ്‌ളൂരുവില്‍ മാത്രം ഇന്നലെ 1,452 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. 31 പേര്‍ മരിച്ചു.
ഇതുവരെ 1,403 പേരാണ് കര്‍ണാടകയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 4,074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 53,724 ആയി ഉയര്‍ന്നു. ഇതില്‍ 24,228 പേര്‍ രോഗമുക്തി നേടി. നിലവില്‍ 28,800 പേരാണ് ചികിത്സയിലുളളത്. ആന്ധ്രയില്‍ കൊവിഡിനെ തുടര്‍ന്ന് 696 പേര്‍ ഇതുവരെ മരണമടഞ്ഞു. ഗുജറാത്തില്‍ ഇന്നലെ 998 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,924 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.