ഡല്‍ഹി: ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവുമായി അടുത്തയാഴ്ച കമാര്‍ഡര്‍തല ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ ലഡാക്കില്‍ നാലുമാസമായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാനും പട്ടാളത്തെ പിന്‍വലിക്കാനുമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്‌കോവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.
അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാന്നുതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉന്നതതല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. അടുത്തയാഴ്ച കമാന്‍ഡര്‍മാരുടെ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെയാണ് യോഗം വിളിച്ചിരിക്കുന്നത. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചിന ഉടമ്പടയിലേര്‍പ്പെട്ടെങ്കിലും അതിത്തിയില്‍ നിലവിലെ സാഹചര്യം തന്നെ തുടരുകയാണ്. ചൈന ഏതെങ്കിലും രീതിയിലുള്ള പിന്‍മാറ്റ നീക്കം നടത്തിയാല്‍ മാത്രം സൈന്യത്തെ പിന്‍വലിച്ചാല്‍ മതിയെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേനാമേധാവിക്ക് നല്‍കിയ നിദ്ദേശമെന്നാണ് വിവരം. സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.