ലഡാക്കിലെ റെസാങ് ലായില്‍ ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍ മുഖാമുഖമെത്തി. സംഘര്‍ഷം ഒഴിവാക്കാന്‍ ആശയവിനിമയം തുടരുകയാണെന്ന് കരസേന അറിയിച്ചു.
അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെസാങ്, ലാ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ പോസ്റ്റിന് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. 40 ചൈനീസ് പട്ടാളക്കാര്‍ പോസ്റ്റിനടുത്തെത്തിയെന്നും ഇവരുടെ കയ്യില്‍ കുന്തവും വടിവാളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സേനയുടേതെന്ന് സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം വൈകീട്ട് നടക്കും.
ജൂണ്‍ 16ന് നടന്ന ഇന്ത്യ-ചൈന സൈനിക പോരാട്ടത്തില്‍ ഒരു ഓഫീസറടക്കം 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കല്ലും വടിയും ആണി തറച്ച വടികള്‍ ഉപയോഗിച്ചുമായിരുന്നു പോരാട്ടം. സമുദ്ര നിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തില്‍ ലഡാക്കിലെ ഗാല്‍വന്‍ നദീ തടത്തിലാണ് ഈ പോരാട്ടം നടന്നത്.
ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ജൂണ്‍ 29നാണ് നിരോധനം കൊണ്ടുവന്നത്. പിന്നീട് പബ്ജി, ലുഡോ തുടങ്ങി നിരവധി ആപ്പുകളും അടുത്തിടെ നിരോധിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.