Breaking News

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

ബുദാബി  : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി യുഎഇ സന്ദര്‍ശിക്കവെ അബുദാബിയിലെ ബിസിനസ് കമ്യൂണിറ്റിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇ സംരംഭക ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിലും യുഎഇയിലും നിക്ഷേപകങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇരു സംഘവും പങ്കുവെച്ചു.

അതിര്‍ത്തി കടന്നുള്ള വളര്‍ച്ചയും നിക്ഷേപവും എന്ന ആശയമാണ് ഇരുപക്ഷവും മുന്നോട്ട് വെച്ചത്.

സ്റ്റാര്‍ട് അപുകള്‍ക്കായി ഇന്ത്യ പ്രത്യേക അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. ഇപ്പോള്‍ സ്റ്റാര്‍ട് അപുകള്‍ക്കുള്ള ലോകത്തിലെ മൂന്നാമത്തെ ഇക്കോസിസ്റ്റമാണ് ഇന്ത്യയിലേത്. ഇനി ഒന്നാം നമ്പറായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഗോയല്‍ പറഞ്ഞു.

യുഎഇ ഇന്ത്യ സ്റ്റാര്‍ട് അപ് ഫോറം 2022 എന്ന പരിപാടിയില്‍ പങ്കെടുക്കവെ ഇന്ത്യയുടെ 92 സ്റ്റാര്‍ട് അപ് സംരംഭങ്ങളുടെ വിജയ യാത്രയെ അദ്ദേഹം പരിചയപ്പെടുത്തി.

നിക്ഷേപകരും സംരംഭകരും തമ്മിലുള്ള സംയുക്ത സ്റ്റാര്‍ട് അപ് എന്ന ആശയത്തില്‍ ഇന്ത്യ മികച്ച സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.

എക്‌സ്‌പോ വേദിയില്‍ പ്രദര്‍ശിപ്പിച്ച എഴുന്നൂറോളം സ്റ്റാര്‍ട് അപുകള്‍ക്ക് എല്ലാ സഹായവും ഇന്ത്യ നല്‍കും. യുഎഇയിലെ നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളില്‍ നിക്ഷേപിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

എയ്‌റോസ്‌പേസ്, ബഹിരാകാശ സാങ്കേതിക വിദ്യ നിര്‍മിത ബുദ്ധി. ഡാറ്റ അനലിസ്റ്റിക്‌സ്, തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യുഎഇയും പങ്കാളികളാകാണം.

യുഎഇയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും രാജ്യത്തെ ചെറുകിട സംരംഭങ്ങളുടെ വിജയവും മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസി വിശദീകരിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.