India

ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍, ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ശ്രീ ഗ്രിഗറി ആന്‍ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇന്ന് ഡിജിറ്റല്‍ ചര്‍ച്ച നടത്തി. ആരോഗ്യം, ഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്‌ട്രേലിയയും 2017 ഏപ്രില്‍ 10 ന് കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇരു രാഷ്ട്രങ്ങളും ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിയ ഡോ ഹര്‍ഷ് വര്‍ധന്‍, വികസിത രാജ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ആസ്‌ട്രേലിയയെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളരുന്ന മേഖലയാണ് ആരോഗ്യമെന്നും, അടുത്ത 10 വര്‍ഷത്തില്‍ ഈ മേഖല 275 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത സമഗ്ര ആരോഗ്യ സംവിധാനമായ ആയുര്‍വേദവും യോഗയും, ഓസ്ട്രേലിയന്‍ ജനതയ്ക്കിടയിലെ അമിതവണ്ണവും അനുബന്ധരോഗങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഡോ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ലോകത്തെ 60% ഔഷധങ്ങളും വില കുറഞ്ഞ ജനറിക് മരുന്നുകളും വിതരണം ചെയ്യുന്നതിൽ ഇന്ത്യയ്ക്കുള്ള വലിയ പങ്കിനെ, ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു. ജീനോമിക്‌സ്, സ്റ്റെം സെൽ സാങ്കേതികവിദ്യ എന്നിവയിലൂടെ അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളില്‍, ഇന്ത്യയ്ക്ക്, ആസ്‌ട്രേലിയയെ എങ്ങനെ സഹായിക്കാനാകുമെന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.

കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും ഇന്ത്യയുടെ ആരോഗ്യ സേവന സമൂഹത്തിന്റെ പങ്ക് വ്യക്തമാക്കിയ ഡോ ഹര്‍ഷവര്‍ധന്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഗവേഷകര്‍ എന്നിവരുടെ സേവനം എടുത്തു പറഞ്ഞു. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിനും നിലവില്‍ മറ്റു രോഗങ്ങള്‍ക്കായുള്ള മരുന്ന് ഫലപ്രദമായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇവർ നടത്തി വരുന്നുണ്ട്. ഗവേഷകര്‍, കോവിഡ് വൈറസിനെ വേര്‍തിരിച്ച് അതിന്റെ ജനിതക ഘടന പഠനവിധേയമാക്കുന്നുമുണ്ട്. ഇന്ത്യയിലെ ഔഷധ നിര്‍മ്മാതാക്കളാണ് 140 രാജ്യങ്ങളിലേയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റി അയയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന് ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ആരോഗ്യം, മറ്റ് പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയില്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ തീരുമാനിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.