Gulf

സൗദിയില്‍ ഇഖാമ മൂന്ന് മാസത്തേക്ക് മാത്രമായി പുതുക്കാം

 

റിയാദ്: സൗദിയില്‍ ജീവനക്കാരുടെ ഇഖാമയും ലെവിയും വര്‍ക്ക് പെര്‍മിറ്റും മൂന്നു മാസത്തേയ്ക്ക് മാത്രമായി പുതുക്കാം. ഇഖാമ ഫീസും ലെവിയും വര്‍ക്ക് പെര്‍മിറ്റും ഒരു വര്‍ഷത്തേക്ക് മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറു മാസമോ ആയ ഗഡുക്കളായി അടച്ച് അത്രയും കാലയളവിലേക്ക് മാത്രമായി എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരുമാനം ഗുണമാകും. നിലവില്‍ ജീവനക്കാരന്റെ ലെവിയും ഇന്‍ഷുറന്‍സും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ഒരു ജീവനക്കാരന് ചിലവ് വരും. ചെറുകിട സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇത് താങ്ങാനാകില്ലെങ്കില്‍ അവര്‍ക്ക് തല്‍ക്കാലം മൂന്നു മാസം വീതം ഗഡുക്കളായി ലെവിയടക്കാം.

ഇത് കോവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മേഖലയുടെ പുത്തനുണര്‍വിനും സഹായകമാവും. ഒരു തൊഴിലാളിയുടെ സേവനം ആറു മാസത്തേക്ക് മാത്രം മതിയെങ്കില്‍ അത്രയും കാലത്തേക്കുളള ഫീസ് മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങി വീട്ടുജോലി വിസയിലുളളവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. വാണിജ്യ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടാത്തതും ലെവിയില്‍ നിന്ന് അവര്‍ ഒഴിവാണ് എന്നതും തന്നെയാണ് കാരണം.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.