കൊച്ചി: ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കരകയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു . അതോടൊപ്പം തന്നെ സൈബർ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും, അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളും ലോക രാജ്യങ്ങളിലെ സൈബർ വിഗദ്ധർ ഒത്തൊരുമിച്ച് നിർദ്ദേശം നൽകിയതോടെ കൊക്കൂൺ വെർച്വൽ കോൺഫറൻസ് കൂടുതൽ ജനകീയമാകുകയും ചെയ്തു.
കൊവിഡ് പ്രതിസന്ധികാരം ഇത്തവണ നടത്തിയ ഓൺലൈൻ കോൺഫറൻസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷിതത്വത്തെ കുറിച്ച് ബോധവൽക്കരിക്കുന്ന ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയൊരു കോൺഫറൻസ് ആയ കൊക്കൂൺ ഇതിനകം രാജ്യാന്തര തലത്തിൽ വളരെയേറെ ശ്രദ്ധേയമായതായി മുഖ്യമന്ത്രി പറഞ്ഞു.
ഈ രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്ത് സൈബർ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓരോ വർഷവും താൽപര്യം പ്രകടിപ്പിക്കുകയും, മുൻകൈ എടുക്കുകയും ചെയ്യുന്ന പബ്ബിക് പ്രൈവസി സെക്ടഴ്സിനും, ഐ.ടി ആന്റ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കോൺഫറൻസിലൂടെ സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് എല്ലാ ആശയങ്ങളും പങ്കുവെക്കുന്ന ബിസിനസ് കമ്മ്യൂണിറ്റിയുടേയും പ്രവർത്തനം മാതൃകാപരമാണ്. ഇതിലൂടെ വ്യവസായ മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും സമൂഹത്തിന്റെ പുരോഗതിയിൽ ഒരു വലിയ പങ്കുവഹിക്കാനും ബിസിനസ് സമൂഹത്തിന് സാധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെ എല്ലാ വർഷവും വലിയ വിജയത്തോടെ തന്നെ കോൺഫറൻസ് സംഘടിപ്പിച്ച് വരുകയാണ്. വരും കാലങ്ങളിൽ ഇനിയും വലിയ വിജയത്തോടെ ഇത് തുടരാനാവട്ടെയെന്നും ഇതിന് മുൻപന്തിയിൽ നിൽക്കുന്ന കേരളാ പൊലീസിനും, ഇസ്രയ്ക്കും കൂടുതൽ കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. വർഷങ്ങളായി കോൺഫറൻസിന് നേതൃത്വം നൽകുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെയും എഡിജിപി മനോജ് എബ്രഹാമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു
അന്താഷ്ട്ര തലത്തിൽ തന്നെ സൈബർ സുരക്ഷയെ പറ്റി ഏറ്റവും വിജയകരമായ ഒരു കോൺഫറൻസായി കൊക്കൂണിനെ മാറ്റാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ ഈ പ്രാവശ്യം ഓൺലൈനായിട്ടാണ് കൊക്കൂൺ സംഘടിപ്പിച്ചത്. എന്നിട്ടും മികച്ച പ്രതികരണമാണ് ലഭിച്ചത്. 75000ത്തിൽ അധികം പേർ രജിസ്റ്റർ ചെയ്യുകയും 5000ത്തിൽ അധികം പേർ പങ്കെടുക്കുകയും ചെയ്ത ഒരു മഹത്തായ കോൺഫറൻസ് ആയി കൊക്കൂൺ മാറിയെന്നും ഡിജിപി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ തന്നെ 2 മില്ല്യൺ അധികം ആളുകൾ കോൺഫറൻസിൽ പങ്കെടുത്തുവെന്നത് വലിയ പ്രത്യേകതയാണെന്നും ഡിജിപി പറഞ്ഞു.
കേരളാ പൊലീസിന്റെ കീഴിൽ നടത്തുന്ന മഹത്തായ കോൺഫറൻസ് ആയ കൊക്കൂണിനെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയകരമായി മാറ്റാൻ ഇത്തവണ സാധിച്ചതായി ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാനും, സൈബർ ഡോം നോഡൽ ഓഫീസറും, എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജി എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ബിസിനസ്സിന്റെ കാര്യത്തിലായാലും, കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലായാലും. ദൈനംദിന ജീവിത്തതിൽ അവിഭാജ്യ ഘടകമായി ഇന്റർനെറ്റ് ഇന്ന് മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇന്റർനെറ്റിൽ നടക്കുന്ന സൈബർ ക്രൈമുകളും വർദ്ധിച്ച് വരുകയാണ്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ നോക്കിയാൽ നിരവധി സ്ത്രീകളും കുട്ടികളും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത് എല്ലാം പരിഹിരിക്കുന്നതിന് വേണ്ടിയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് വേണ്ടിയുമാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നതെന്നും എഡിജിപി പറഞ്ഞു.
വ്യത്യസ്ഥമായ ടെക്നോളജിയുടെ ഉപയോഗവും ഇത് വഴി നടക്കുന്ന സൈബർക്രൈമുകളും, പരിഹാര മാർഗങ്ങൾ വിദഗ്ധരുടെ ക്ലാസുകളിലൂടെ കോൺഫറൻസിങ്ങ് വഴി മനസ്സിലാക്കാൻ സാധിച്ചു. 100 ഡെലിഗേറ്റുമായി 13 വർഷം മുൻപ് ആരംഭിച്ച കൊക്കൂണിൽ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5000 ത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തായാത് ചരിത്ര വിജയം തന്നെയാണ്. കോക്കൂണിൽ നടന്ന ചർച്ചകളുടേയും , വ്യത്യസ്ഥമായ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ സൈബർ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്ന് നമുക്ക് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പോലിസിബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസി പാഗ് , ഇസ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവരും സംസാരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.