വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി അഝികൃതര്‍. സെനറ്റിലെ നടപടികള്‍ അടുത്തമാസം എട്ടിന് ആരംഭിക്കും. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും.
അമേരിക്കന്‍ പാര്‍ലമെന്റായ യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് ട്രംപിനെതിരായ കുറ്റം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തില്‍ ആദ്യമാണ്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ 197-നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട 10 അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു.
വോട്ടെടുപ്പിനു മുന്‍പായുള്ള ചര്‍ച്ചയില്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിനെ പ്രതിരോധിക്കാന്‍ കൂട്ടാക്കിയില്ല. സെനറ്റില്‍ ഇംപീച്ച്‌മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 100 അംഗ സഭയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്. ഇംപീച്ച്‌മെന്റ് പാസാകാന്‍ 17 റിപ്പബ്ലിക്കമാരുടെകൂടി പിന്തുണ വേണ്ടിവരും.
അതേസമയം സെനറ്റില്‍ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിനു പൊതുപദവികളില്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും. ഇത് 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.