കെ.അരവിന്ദ്
ഐഡിഎഫ്‌സി ബാങ്കും എന്‍ബിഎഫ്‌സി ആയിരുന്ന കാപ്പിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ചതിനു ശേഷം രൂപം കൊണ്ടതാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. 2021ഓടെ ഐഡിഎഫ്‌സി ബാങ്കിന്റെ ഉപഭോഗ്‌തൃ അടിത്തറ 60 ലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കാപ്പിറ്റല്‍ ഫസ്റ്റു മായുള്ള ലയനം നടന്നത്.
ഐഡിഎഫ്‌സി ബാങ്കിന്റെ ചെറുകിട വായ്‌പാ ബിസിനസ് രണ്ട് വര്‍ഷം മുമ്പ് നടന്ന ലയനത്തിനു ശേഷം ഇരട്ടിയായി. അടിസ്ഥാന സൗകര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വായ്‌പ കൊടുക്കുന്ന കമ്പനിയായിരുന്നു നേരത്തെ ഐഡി എഫ്‌സി. ഈ നിലയില്‍ നിന്നും വൈവിധ്യ വല്‍കൃതമായ സേവനങ്ങള്‍ നല്‍കുന്ന ബാങ്ക് എന്ന നിലയിലേക്കുള്ള വളര്‍ച്ച ശക്തിപ്പെടു ത്തുന്നതിന് ലയനം സഹായകമായി. കാപ്പി റ്റല്‍ ഫസ്റ്റിന്റെ 228 ശാഖകള്‍ ഐഡിഎഫ്‌സി യില്‍ ലയിച്ചതോടെ ചെറുകിട ഉപഭോ ക്താക്കളുടെ വലിയൊരു നിരയാണ് ബാങ്കിന് ലഭിച്ചത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ആ സ്‌തിയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം 60 ലക്ഷമാണ്.
രാജ്യത്ത് ഏറ്റവും ഒടുവില്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച സ്ഥാപനമാണ് ഐഡി എഫ്‌സി ബാങ്ക്. ലയനത്തിന് മുമ്പ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്കുള്ള വായ്‌പാ ബിസിനസാണ് ഐഡിഎഫ്‌സി ബാങ്ക് പ്രധാനമായും ചെയ്‌തിരുന്നത്. പുതിയ ബാങ്ക് എന്ന നിലയില്‍ ചെറുകിട ഉപഭോക്താക്കളെ ലഭിക്കുന്നതിന് ഐഡിഎഫ്‌സി ബദ്ധപ്പെടുകയായിരുന്നു. ലയന ത്തിന് മുമ്പ് ഐഡിഎഫ്‌സി ബാങ്കിന്റെ വായ്‌പാ ബിസിനസിന്റെ 27.5 ശതമാനം മാത്ര മായിരുന്നു ചെറുകിട വായ്‌പ. അതേ സമയം കാപ്പിറ്റല്‍ ഫസ്റ്റിന്റെ 93 ശതമാനം വായ്‌പയും ചെറുകിട വായ്‌പയാണ്.
നിലവില്‍ പുസ്‌തകമൂല്യത്തിന്റെ 1.32 മടങ്ങാണ് ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില. പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളു ടെ ഓഹരി വില പുസ്‌തകമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന മടങ്ങിലാണ് വ്യാപാരം ചെയ്യുന്നത്. ഐഡിഎഫ്‌സി ബാങ്കിന്റെ ബിസിനസിലെ പുരോഗതിക്ക് അനുസരിച്ച് ഓഹരി വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഡിഎഫ്‌സി ബാങ്കിനെ സംബന്ധിച്ച് പുതിയ ബാങ്കെന്ന നിലയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ദീര്‍ഘസമയമെടുക്കുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കാപ്പിറ്റല്‍ ഫസ്റ്റുമായുള്ള രണ്ട് വര്‍ഷം മുമ്പത്തെ ലയനത്തോടെ ഐഡിഎഫ്‌സി ബാങ്കിന് വളര്‍ച്ചക്കുള്ള അവസരമാണ് ഒരുങ്ങിയത്. കോവിഡ് സൃഷ്‌ടിച്ച ഇടക്കാലത്തെ പ്രതിസന്ധിയെ മറികടന്ന് വളര്‍ച്ച പ്രാപിക്കാനുള്ള ശേഷി ബാങ്കിനുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വളര്‍ത്തുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണ്.
നിലവില്‍ 37 രൂപക്ക് വ്യാപാരം ചെയ്യുന്ന ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് 33 ശതമാനം താഴെയാണ്. ബാങ്കിംഗ് ഓഹരികളില്‍ കാണുന്ന ഇപ്പോഴത്തെ മുന്നേറ്റ പ്രവണത ഈ ഓഹരിക്ക് ഗുണകരമാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഈ ഓഹരി അനുയോജ്യമായിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.