India

ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി

 

ഹൈദരാബാദ്: രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഹൈദരാബാദ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലര്‍ ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി. സിഎസ്‌ഐആര്‍ നു കീഴിലെ സ്ഥാപനമായ സിസിഎംബി വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതുമാണ്.

നിലവിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആര്‍ടി-പിസിആര്‍ പരിശോധനയുടെ ലളിത രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ വര്‍ധിപ്പിക്കാന്‍ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല. നിലവിലെ രീതിയില്‍ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ രീതിയില്‍ രോഗികളുടെ മൂക്കില്‍ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ലളിതമാക്കുകയും രോഗ പകര്‍ച്ച സാധ്യത കുറയ്ക്കുകയും ചെയ്യും.

മാത്രമല്ല സാമ്പിളില്‍ നടത്തുന്ന ആര്‍എന്‍എ ഐസൊലേഷന്‍ പ്രക്രിയ ഇതില്‍ ആവശ്യമില്ല. സാമ്പിളിന്‍ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധന നടത്താവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.