യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. ഒട്ടേറെ റോഡുകളില്‍ വെള്ളം കയറി. വന്‍ മരങ്ങള്‍ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. കനത്തകാറ്റില്‍ ഒരു കസിനോയുടെ മേല്‍ക്കൂര നിലംപൊത്തി. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ആഞ്ഞടിക്കുന്നത്.
ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്ബ് തന്നെ തീരപ്രദേശത്തെ ആളുകളെ മാറ്റിയത് ദുരന്തത്തിന്റെ ആഴം കുറച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരും ദിവസങ്ങളില്‍ ദുരന്ത മേഖലയിലെത്തുമെന്ന് അറിയിച്ചു.
അതിനിടെ ലൂസിയാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി. പ്രദേശത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് അഝികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.