Kerala

ഓസ്‌ട്രേലിയന്‍ സിനിമയില്‍ മലയാളി തിളക്കം; ‘ഹൗഡി’ യുടെ റിലീസ് സീ ഫൈവില്‍

 

തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ സിനിമാ ലോകത്ത് മലയാളി സാന്നിധ്യം. തിരുവനന്തപുരം സ്വദേശിയായ ജയ് ജനാര്‍ദ്ദനാണ് ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കുന്ന ‘ഹൗഡി’ കോമഡി ഡ്രാമാ സീരീസുമായി ഓസ്ട്രേലിയന്‍ സിനിമാ രംഗത്തേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവില്‍ റിലീസ് ചെയ്യും.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എല്ലാം കേരളത്തിലാണ് ചെയ്തത്. ലോക്ഡൗണ്‍ കാലത്തെ വെല്ലുവിളികളെ അതിജീവിച്ച് സിനിമ റിലീസ് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ജയ് പറഞ്ഞു.

ഓസ്ട്രേലിയന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഷോണ്‍ കിങ്, ഷെനായ, നവീന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നവീന്‍ തിരുവനന്തപുരം സ്വദേശിയാണ്. ഒറേലിസ് അവാര്‍ഡ് ജേതാവായ ഡിര്‍ക് ഫ്ലിന്റ്ഹാര്‍ട്ടാണ് തിരക്കഥ. ജോര്‍ജ് കാബോട്ടുമാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. നിഖില്‍ കോപാര്‍കറിന്റേതാണ് ടൈറ്റില്‍ മ്യൂസിക്.

മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി സെബാസ്റ്റ്യന്‍, അപ്പു ഭട്ടതിരി, വര്‍ക്കി, ബോണി എം.ജോയ്, വിഷാല്‍ ടോം ഫിലിപ്പ്, നിഖേഷ് രമേഷ്, തിനേഷ്‌കുമാര്‍ എന്നിവര്‍ എഡിറ്റിങ്, മ്യൂസിക്, സൗണ്ട് ഡിസൈന്‍ എന്നിവയിലും ഒപ്പമുണ്ടായിരുന്നു. ഹൗഡിയുടെ ട്രെയ്ലര്‍ അടുത്തദിവസം തന്നെ പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസ് ചെയ്യുമെന്നും ജയ് പറഞ്ഞു.

‘പൊറിഞ്ചുമറിയം ജോസി’ല്‍ അസിസ്റ്റന്റ് ഡയറക്ടറായും ആര്‍.എസ്.വിമലിനൊപ്പം അസോസിയേറ്റ് ഡയറക്ടറായും ജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.ക്യൂന്‍സ് ലാന്‍ഡ് സ്‌കൂള്‍ ഫോര്‍ ഫിലിം ടെലിവിഷന്‍, ലോസ് ആഞ്ചലീസ് ഫിലിം എന്നിവയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ പൂര്‍ണിമ. ആര്‍ണവ് ജയ്, ഷനായ ജയ് എന്നിവരാണ് മക്കള്‍. തിരുവനന്തപുരം ശാസ്തമംഗലത്താണ് വീട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.