Business

വിവിധ ഇനം ചെലവുകള്‍ക്ക്‌ എങ്ങനെ പരിധി ഏര്‍പ്പെടുത്താം?

കെ.അരവിന്ദ്‌

അടിസ്ഥാനപരമായ സാമ്പത്തിക അച്ചടക്കം ഏതൊരാള്‍ക്കും ആവശ്യമാണ്‌. ഒരു ബജറ്റ്‌ രൂപപ്പെടുത്തി തന്നെ മുന്നോട്ടു പോകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്‌ തങ്ങളുടെ വിവിധ മാര്‍ഗങ്ങളിലുള്ള വരുമാനം കണക്കാക്കുകയണ്‌.

ശമ്പളം, ബോണസ്‌, വാടക, നിക്ഷേപത്തിന്റെ പലിശ, ലാഭവിഹിതം തുടങ്ങിയവയെല്ലാം വരുമാനത്തില്‍ ഉള്‍പ്പെടും. ഇതിനു ശേഷം ചെലവ്‌ കണക്കാക്കുകയാണ്‌ ചെയ്യേണ്ടത്‌. പലചരക്കു സാധനങ്ങള്‍, കാറിന്റെ ഇന്ധന ചെലവ്‌, വായ്‌പയുടെ ഇഎംഐ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

നിങ്ങളുടെ വരുമാനവും ചെലവും ഈ രീതിയില്‍ എഴുതി വെച്ചതിനു ശേഷം താരതമ്യം ചെയ്യുക. വരുമാനത്തേക്കാള്‍ കൂടുതലാണ്‌ ചെലവെങ്കില്‍ അത്‌ കുറയ്‌ക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിച്ചേ മതിയാവൂ. ബജറ്റിന്‌ അനുസരിച്ച്‌ മാത്രം ചെലവ്‌ ചെയ്യുന്നതിനുള്ള ‘കര്‍മ പദ്ധതി’  നടപ്പിലാക്കുക. ആവശ്യത്തിനു മാത്രമേ ചെലവ്‌ ചെയ്യുന്നുള്ളൂവെന്നും അമിതമായി ചെലവാക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

എല്ലാ ചെലവുകളും രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. എല്ലാ മാസവും ഉണ്ടാകാത്ത തരത്തിലുള്ള ചെലവുകളെയും പ്രതിമാസ അടിസ്ഥാനത്തില്‍ ഹരിച്ച്‌ പ്രതിമാസ ചെലവ്‌ മൊത്തത്തില്‍ കണക്കാക്കണം. ഉദാഹരണത്തിന്‌ മൂന്ന്‌ മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ അടയ്‌ക്കുന്ന സ്‌കൂള്‍ ട്യൂഷന്‍ ഫീസ്‌, ഇന്‍ഷുറന്‍സ്‌ പ്രീമിയം തുടങ്ങിയ ചെലവുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ കണക്കാക്കണം.

സാധാരണ നിലയില്‍ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം അടിസ്ഥാന ആവശ്യങ്ങള്‍ക്കും (ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം) 30 ശതമാനം മറ്റ്‌ ആവശ്യങ്ങള്‍ക്കും ചെലവഴിച്ചതിനു ശേഷം 20 ശതമാനം സമ്പാദിക്കണമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ ആധുനിക കുടുംബങ്ങളില്‍ ഈ അനുപാതം പിന്തുടരാന്‍ സാധിക്കണമെന്നില്ല.

ഭവനത്തിനായി വായ്‌പയെടുത്തവരുടെ ഇഎംഐ തന്നെ 40-50 ശതമാനം വരും. അതുകൊണ്ടു തന്നെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു 50 ശതമാനം മാത്രം നീക്കിവെച്ചാല്‍ മതിയാകില്ല. ഈ സാഹചര്യത്തില്‍ ഈ അനുപാതം 60:20:20 എന്ന നിലയിലേക്ക്‌ മാറ്റേണ്ടിവരും. അപ്പോഴും 20 ശതമാനം സമ്പാദിക്കുന്നതില്‍ മാറ്റം വരുത്തരുത്‌.

ചില ചെലവുകള്‍ക്ക്‌ പരിധി കല്‍പ്പിക്കുന്നത്‌ സാമ്പത്തിക ആസൂത്രണത്തില്‍ പ്രധാനമാണ്‌. ഉദാഹരണത്തിന്‌ ഭവന വായ്‌പയുടെ ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല. അതുപോലെ കാര്‍ വായ്‌പയുടെ ഇഎംഐ പരമാവധി 15 ശതമാനമായിരിക്കണം. വായ്‌പയുടെ തിരിച്ചടവ്‌ വരുമാനത്തിന്റെ ഏറിയ പങ്കും തിന്നുതീര്‍ക്കുകയാണെങ്കില്‍ അത്‌ നിങ്ങളുടെ സമ്പാദ്യത്തെയും റിട്ടയര്‍മെന്റ്‌, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കും.

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയം വാര്‍ഷിക വരുമാനത്തിന്റെ രണ്ട്‌-മൂന്ന്‌ ശതമാനത്തില്‍ കൂടാന്‍ പാടില്ല. അഞ്ച്‌ ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരാള്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനായി 10,000-15,000 രൂപ മാത്രമേ പ്രതിവര്‍ഷം ചെലഴിക്കാവൂ. ഇത്രയും കുറഞ്ഞ തുകയ്‌ക്ക്‌ ആവശ്യമായ കവറേജ്‌ ലഭിക്കുന്നതിന്‌ ടേം പോളിസിയാണ്‌ എടുക്കേണ്ടത്‌. സാധാരണ എന്‍ഡോവ്‌മെന്റ്‌ പ്ലാനുകള്‍ വഴി ഇത്രയും കുറഞ്ഞ തുകയ്‌ക്ക്‌ ഉയര്‍ന്ന പരിരക്ഷ ലഭ്യമാകില്ല. അതുകൊണ്ടുതന്നെ അത്തരം പോളിസികള്‍ എടുക്കുന്നത്‌ ഒഴിവാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസിയും ടേം പോളിസിയും എടുത്ത്‌ പരിരക്ഷ ഉറപ്പുവരുത്തുക.

അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ്‌ വഴിവെക്കുകയെന്ന്‌ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. നിക്ഷേപത്തിനായി മാറ്റിവെക്കുന്ന തുക മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ക്കുള്ള തുക ആദ്യമേ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക്‌ പോകുന്ന രീതി ഉറപ്പുവരുത്തണം. ഇതിനു ശേഷമുള്ള തുകകൊണ്ട്‌ ചെലവുകള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‌ ഇസിഎസ്‌ (ഇലക്ട്രോണിക്‌ ക്ലിയറിംഗ്‌ സര്‍വീസ്‌) രീതി അവലംബിച്ചാല്‍ എല്ലാ മാസവും ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും നിശ്ചിത തിയതിക്ക്‌ നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കപ്പെടുന്നത്‌ ഉറപ്പുവരുത്താം. ഇത്‌ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടരുകയും വേണം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നടത്തിയ നിക്ഷേപം മറ്റ്‌ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രൂപയുടെ നികുതി ഇളവ്‌ നേടാം. എന്നാല്‍ പരമാവധി നികുതി ഇളവ്‌ നേടിയെടുക്കുന്നതിനായി ഉയര്‍ന്ന പ്രീമിയം തിരഞ്ഞെടുക്കുന്നത്‌ നിരര്‍ത്ഥകമാണ്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.