Business

ലക്ഷ്യങ്ങള്‍ക്കു വേണ്ടി എങ്ങനെ നിക്ഷേപിക്കണം?

കെ.അരവിന്ദ്‌

സ്വഭാവത്തിലോ നേട്ടത്തിലോ കാര്യമായ വ്യത്യാസങ്ങളില്ലാതിരിക്കുമ്പോഴും ചില നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നത്‌ അവയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്‌. മ്യൂച്വല്‍ ഫണ്ടുകളുടെ ഇ ക്വിറ്റി ലിങ്ക്‌ഡ്‌ സേവിംഗ്‌സ്‌ പ്ലാനുകള്‍ (ഇഎല്‍എസ്‌എസ്‌) ഉദാഹരണം. ഇഎല്‍എസ്‌എസുകള്‍ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ്‌ ഫണ്ടുകളുമായി പോര്‍ട്ട്‌ഫോളിയോയുടെ ഉള്ളടക്കത്തില്‍ സമാനമാണ്‌. അതേസമയം ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്‌ ഇവ വ്യത്യസ്‌തമാകുന്നത്‌.

ഇഎല്‍എസ്‌എസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ലാഭിക്കാന്‍ സാധിക്കുന്നു. ടാക്‌സ്‌ സേവിംഗ്‌ പ്ലാന്‍ ആയതിനാല്‍ നിര്‍ബന്ധിത നിക്ഷേപ കാലയളവ്‌ കഴിഞ്ഞാല്‍ മാത്രമേ പിന്‍വലിക്കാനാകൂ. നികുതി ലാഭിക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്ന ഒരാള്‍ ഇഎല്‍എസ്‌എസുകളില്‍ നിക്ഷേപിക്കുമ്പോള്‍ അത്തരം ലക്ഷ്യമില്ലാത്തവര്‍ക്ക്‌ ഡൈവേഴ്‌സിഫൈഡ്‌ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

ഇവിടെ ഉല്‍പ്പന്നങ്ങളുടെ സ്വഭാവത്തിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്‌. എന്നാല്‍ ചില ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഈവ്യത്യാസം പേരില്‍ മാത്രമാണ്‌. പേര്‌ സൃഷ്‌ടിക്കുന്ന മന:ശാസ്‌ത്രപരമായ ‘ഇംപാക്‌ട്‌’ മാത്രമാണ്‌ വ്യത്യാസം. ചൈല്‍ഡ്‌ പ്ലാനുകള്‍ എന്ന പേരിലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം.

ഒരു അത്യാവശ്യം വരുമ്പോള്‍ പണത്തിനായി നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ മിക്കവരും മടി കാണിക്കാറില്ല. നിക്ഷേപങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണല്ലോ എന്ന ന്യായീകരണവുമുണ്ടാകും. എന്നാല്‍ നിക്ഷേപം നിങ്ങളുടെ കുട്ടികളുടെ പേരിലാണെങ്കിലോ? അവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവിയിലെ ലക്ഷ്യങ്ങള്‍ മനസിലേക്ക്‌ കടന്നുവരും. അതോടെ നിക്ഷേപം പിന്‍വലിക്കാന്‍ മടിക്കും. എന്നാല്‍ പ്രത്യേകിച്ച്‌ അത്തരം കാറ്റഗറികളിലൊന്നുമല്ലാതെ നടത്തിയിരിക്കുന്ന നിക്ഷേപം പിന്‍വലിക്കാന്‍ ഈ മടിയുണ്ടാകണമെന്നില്ല.

യഥാര്‍ത്ഥത്തില്‍ ചൈല്‍ഡ്‌ പ്ലാനുകള്‍ എന്ന പേരിലുള്ള കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതികളും സാധാരണ നിക്ഷേപ പദ്ധതികളും തമ്മിലുള്ള വ്യത്യാസം ഇത്‌ മാത്രമാണ്‌. ചൈല്‍ഡ്‌ പ്ലാനുകളില്‍ മുടങ്ങാതെ നിക്ഷേപിക്കാനും ഇടക്കുവെച്ച്‌ പിന്‍വലിക്കുന്നത്‌ ഒഴിവാക്കാനും ശ്രദ്ധിച്ചേക്കും. സാധാരണ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഈ ശുഷ്‌കാന്തിയുണ്ടാകണമെന്നില്ല. അതല്ലാതെ ചൈല്‍ഡ്‌ പ്ലാനുകള്‍ സാധാരണ നിക്ഷേപ പദ്ധതികളുമായി ഉള്ളടക്കത്തിലോ സ്വഭാവത്തിലോ കാര്യമായ വ്യത്യാസം പുലര്‍ത്തുന്നില്ല.

മ്യൂച്വല്‍ ഫണ്ടുകളുടെ ചൈല്‍ഡ്‌ പ്ലാനുകളെടുത്താലും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ചൈല്‍ഡ്‌ പ്ലാനുകളെടുത്താലും ഇത്‌ തന്നെയാണ്‌ സ്ഥിതി. ചൈല്‍ഡ്‌ പ്ലാനുകള്‍ എന്ന ‘ഫ്‌ളേവര്‍’ ഉണ്ടെന്നല്ലാതെ ഇവ ഉള്ളടക്കത്തില്‍ സമാന സ്വഭാവമുള്ള മറ്റ്‌ പ്ലാനുകളുമായി വ്യത്യസ്‌തമല്ല. ഉദാഹരണത്തിന്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ചൈല്‍ഡ്‌ പ്ലാനുകളെടുക്കാം. ഓഹരികളില്‍ വ്യത്യസ്‌ത അനുപാതങ്ങളില്‍ നിക്ഷേപം നടത്തുന്ന ചൈല്‍ഡ്‌ പ്ലാനുകളുണ്ട്‌. എന്നാല്‍ ഇവ സമാനമായ അനുപാതത്തില്‍ നിക്ഷേപം നടത്തുന്ന മറ്റ്‌ ഫണ്ടുകളേക്കാള്‍ എന്തെങ്കിലും മികവ്‌ പുലര്‍ത്തുന്നില്ല. ചൈല്‍ഡ്‌ പ്ലാന്‍ എന്ന പേരില്ലെങ്കിലും ദീര്‍ഘകാല നിക്ഷേപം നടത്താന്‍ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക്‌ തങ്ങളുടെ റിസ്‌ക്‌ സന്നദ്ധത അനുസരിച്ച്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഹൈബ്രിഡ്‌ ഫണ്ടുകളോ ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ്‌ ഫണ്ടുകളോ തിരഞ്ഞെടുക്കാവുന്നതാണ്‌.

ചൈല്‍ഡ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. മാത്രവുമല്ല ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്‌ ശാസ്‌ത്രീയമായ രീതിയല്ലാത്തതിനാല്‍ സ്വന്തം പേരില്‍ ടേം ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തതിനു ശേഷം കുട്ടികള്‍ക്കായി റിസ്‌ക്‌ സന്നദ്ധത അനുസരിച്ച്‌ മ്യൂച്വല്‍ ഫണ്ടുകളിലോ സ്ഥിരവരുമാന മാര്‍ഗങ്ങളിലോ നിക്ഷേപം നടത്തുന്നതാണ്‌ ഉത്തമം.

അതേസമയം നിക്ഷേപ ലക്ഷ്യത്തെ പേരുമായി ബന്ധപ്പെടുത്തിയുള്ള ചില നിക്ഷേപ പദ്ധതികള്‍ മികവ്‌ പുലര്‍ത്തുന്നവയാണ്‌. 10 വയസോ അതില്‍ താഴെയോയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക്‌ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജന ഉദാഹരണം. നികുതി ഇളവും മറ്റ്‌ സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശനിരക്കും ഈ പദ്ധതിയുടെ സവിശേഷതകളാണ്‌. നിലവില്‍ 7.6 ശതമാനമാണ്‌ പലിശ നിരക്ക്‌. ബാങ്ക്‌ സ്ഥിരനിക്ഷേപത്തില്‍ നിന്ന്‌ ആറ്‌ ശതമാനത്തില്‍ താഴെ മാത്രം റിട്ടേണ്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇത്‌ ഉയര്‍ന്ന നിരക്കാണ്‌. സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിന്‌ ആദായ നികുതി നിയമം 80 (സി) പ്രകാരം നികുതി ഇളവ്‌ ലഭിക്കുന്നതിന്‌ പുറമെ കാലാവധി പൂര്‍ത്തിയായതിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം നികുതിമുക്തവുമാണ്‌. പെണ്‍കുട്ടിക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകുന്നതുവരെയാണ്‌ നിര്‍ബന്ധിത നിക്ഷേപ കാലയളവ്‌.

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്‌)യും ഇതുപോലെ നിശ്ചിത ലക്ഷ്യവുമായി ബന്ധപ്പെട്ട മികച്ച നിക്ഷേപ പദ്ധതിയാണ്‌. നിലവില്‍ റിട്ടയര്‍മെന്റിനു ശേഷമുള്ള പെന്‍ഷന്‍ വരുമാനം ലക്ഷ്യമാക്കുന്നവര്‍ക്കായുള്ള ഏറ്റവും മികച്ച പദ്ധതിയാണ്‌ ഇത്‌. ആദായനികുതി നിയമത്തിലെ 80 സിസിഡി (1ബി) എന്ന സെക്ഷനു കീഴിലായി ന്യൂ പെന്‍ഷന്‍ സിസ്റ്റത്തിലെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന്‌ അധിക നികുതി ഒഴിവ്‌ എന്ന സവിശേഷത കൂടിയാകുന്നതോടെ പോര്‍ട്ട്‌ഫോളിയോയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന സ്‌കീമാണിത്‌. എന്‍പിഎസ്‌ പോലുള്ള നിക്ഷേപ പദ്ധതികള്‍ നിലനില്‍ക്കുമ്പോള്‍ നിക്ഷേപകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പല പെന്‍ഷന്‍ പദ്ധതികളും വിപണിയിലുണ്ട്‌. പെന്‍ഷന്‍ പദ്ധതികളില്‍ ഏറ്റവും മികച്ചത്‌ എന്‍ പിഎസ്‌ തന്നെ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.