Business

എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

കെ.അരവിന്ദ്‌

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്‌. എന്നാല്‍ ഓഹരി വിപണിയായാലും ഏത്‌ ആസ്‌തി മേ ഖലയായാലും അത്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത്‌ മാത്രമാകരുത്‌ ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഓഹരി വിപണി പോലുള്ള ആസ്‌തി മേഖലകളില്‍ ചാ ഞ്ചാട്ടം അടിസ്ഥാന സ്വഭാവമാണെന്നിരിക്കെ കയറ്റിറക്കത്തിനുള്ള സാധ്യത മുന്നില്‍ കാണാനും നിക്ഷേപകര്‍ എപ്പോഴും തയാറാകണം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി നിക്ഷേപം നടത്തുന്നവര്‍ ഇടയ്‌ക്കുവെച്ച്‌ നി ക്ഷേപം നിര്‍ത്തരുത്‌. വിപണി എങ്ങോട്ട്‌ നീ ങ്ങുമെന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തി ല്‍ നിക്ഷേപം പിന്‍വലിക്കുകയും വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്ന രീതി വിദഗ്‌ധര്‍ക്ക്‌ പോലും കൃത്യമായി ചെയ്യാനാകണമെന്നില്ല.

ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ എസ്‌ഐ പി നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപ കാലയളവ്‌ അതിന്‌ അനുസരിച്ച്‌ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മൂലമുള്ള റിസ്‌കിനെ ക്രമീകരിക്കുകയും കുറയ്‌ക്കുകയുമാണ്‌ എസ്‌ഐപി ചെയ്യുന്നത്‌. എസ്‌ഐപി നിക്ഷേപ കാലയളവ്‌ അവസാനിക്കാറാകുമ്പോള്‍ ഈ റിസ്‌ക്‌ വര്‍ധിക്കും. അതുകൊണ്ടു തന്നെ ഈ റിസ്‌ക്‌ കുറയ്‌ക്കുന്നതി ന്‌ രണ്ട്‌ രീതികള്‍ അവലംബിക്കാവുന്നതാണ്‌.

ലക്ഷ്യത്തിലെത്താനുള്ള കാലയളവിനേക്കാള്‍ എസ്‌ഐപിയുടെ കാലയളവ്‌ കുറയ്‌ക്കുകയാണ്‌ ഒരു വഴി. പത്ത്‌ വര്‍ഷത്തിനു ശേഷമാണ്‌ നിങ്ങള്‍ക്ക്‌ ലക്ഷ്യം സാക്ഷാല്‍ക്കരിക്കേണ്ടതെങ്കില്‍ എസ്‌ഐപി നിക്ഷേപ കാലയളവ്‌ എട്ടോ ഒന്‍പതോ വര്‍ഷമായിരിക്കണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന തുകയിലേക്ക്‌ ഈ കാലയളവിനുള്ളില്‍ നിക്ഷേപമൂല്യമെത്തിയിട്ടുണ്ടെങ്കില്‍ അത്‌ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. അവസാന വര്‍ഷങ്ങളില്‍ പ്രതികൂലമായ നിലയിലേക്ക്‌ ഓഹരി വിപണി തിരിയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാവുന്നതാണ്‌.

എസ്‌ഐപി പ്രകാരം നിക്ഷേപിക്കുന്നതു പോലെ തന്നെ ക്രമാനുഗതമായി നിക്ഷേപം പിന്‍വലിക്കുന്നതാണ്‌ മറ്റൊരു രീതി. നിക്ഷേ പ കാലയളവിന്റെ അവസാന വര്‍ഷങ്ങളില്‍ സിസ്റ്റമാറ്റിക്‌ വിത്‌ഡ്രോവല്‍ പ്ലാന്‍ അനുസരിച്ച്‌ ഇക്വിറ്റി ഫണ്ടില്‍ നിന്നും ഡെറ്റ്‌ ഫണ്ടിലേക്ക്‌ എല്ലാ മാസവും നിശ്ചിത തുക മാറ്റി നിക്ഷേപിക്കുന്ന രീതി അനുവര്‍ത്തിക്കാവുന്നതാണ്‌. ആവശ്യമുള്ളപ്പോള്‍ ഡെറ്റ്‌ ഫണ്ടില്‍ നിന്നും നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്യാം.

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കേണ്ടതില്ല. ചാഞ്ചാട്ടം വിപണിയുടെ അടിസ്ഥാന സ്വഭാവമാണ്‌. അത്‌ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ട കാര്യം ദീര്‍ഘകാല നിക്ഷേപകര്‍ക്കില്ല. ചാ ഞ്ചാട്ടത്തെ അതിജീവിച്ച്‌ ദീര്‍ഘകാല നേട്ടമെടുക്കാനുള്ള സുരക്ഷിത നിക്ഷേപമാര്‍ഗമായാണ്‌ എസ്‌ഐപി നാം അവലംബിക്കുന്നത്‌. വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനമെടുക്കുന്നത്‌ നിക്ഷേപ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാ ധിക്കാവുന്നതാണ്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.