ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി.
ജിദ്ദ : സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം.
ഡ്രോണുകളും മിസൈലുകളും സൗദിയെ ലക്ഷ്യമിട്ട് എത്തിയെങ്കിലും പ്രതിരോധ കവചം എല്ലാ ആക്രമണങ്ങളേയും നിഷ്പ്രഭമാക്കി.
എന്നാല്‍, കത്തി വീണ മിസൈലുകളുടെ ചില ഭാഗങ്ങള്‍ എണ്ണ സംഭരണ ശാലയില്‍ തിപിടിത്തത്തിന് കാരണമായി.
ജിദ്ദയിലെ അരാംകോയുടെ എണ്ണസംഭരണ ശാലകള്‍ക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
തീപിടിത്തത്തെ തുടര്‍ന്ന് ശാലയില്‍ നിന്ന് വലിയ തോതില്‍ തീയും പുകയും പുറത്തുവന്നു.
അതേസമയം, ആളപായമില്ലെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന അറിയിച്ചു.
മിസൈല്‍ ഭാഗങ്ങള്‍ വീണ കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ യെമനി സംഘടന സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നുണ്ടെന്നും.
സിവിലിയന്‍ കേന്ദ്രങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സൗദി അറേബ്യയ്ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച ഇവര്‍ ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന ഇറാന്റെ നടപടിയെ വിമര്‍ശിച്ചു.
യുഎഇ. യുഎസ്. യുകെ തുടങ്ങിയ രാജ്യങ്ങല്‍ സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.