ഇടുക്കി: പെട്ടിമുടി ദുരന്ത ബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം.എം മണി താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കും. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുറ്റിയാര്‍ വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീട് പൂര്‍ണമായും നഷ്ടപ്പെട്ട എട്ടു പേര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത-ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് വീടുകളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
പണി ആരംഭിച്ച് നൂറു ദിസങ്ങള്‍ക്കകം തന്നെ എട്ടു വീടുകളുടെയും പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ദുരന്തം നടന്ന് ആറുമാസം പിന്നിടുന്ന വേളയില്‍ തന്നെ ദുരന്തബാധിതരുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാക്കാനായത് സര്‍ക്കാറിന് നേട്ടമായി. അപകടം നടന്ന ഓഗസ്റ്റ് ആറിന് ശേഷം 78-ാം ദിനം പട്ടയവിതരണമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.