കോവിഡ് കാലയളവില്‍ വീടുകളില്‍ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കാന്‍ ‘ഹിതം ഹരിതം’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. സംസ്ഥാനമൊട്ടാകെയുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ നിന്നു താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ‘വിദ്യാര്‍ത്ഥി സൗഹൃദ വീട്ടുകൃഷി രീതികളില്‍’ കേരള സര്‍വകലാശാലയുടെ സഹായത്തോടെ സര്‍ട്ടിഫിക്കേഷനോടെ സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം കൊടുത്ത്, തുടര്‍ പിന്തുണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി, അവരവരുടെ വീടുകളിലിരുന്ന് സ്വയം ഹരിത സംരംഭകരാകാന്‍ വിദ്യാര്‍ഥികളെ സന്നദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
‘വിദ്യാര്‍ത്ഥി സൗഹൃദ വീട്ടുകൃഷി രീതികളില്‍’ കേരളത്തിലെ പ്രഗത്ഭരായ കാര്‍ഷിക വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിക്ക് യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. ജിജു പി അലക്സ് നേതൃത്വം കൊടുക്കും. 5000 ത്തോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഓണ്‍ലൈനായി പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യ ദിനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ വിദ്യാര്‍ഥികളോട് സംവദിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.