India

മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി എച്ച്‌ഐഎല്‍- ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് ഡിഡിടി കയറ്റി അയച്ചു

 

മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി എച്ച്‌ഐഎല്‍ (ഇന്ത്യ) ഇന്നലെ 20.60 MT ഡിഡിടി ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു.  കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്‌ഐഎല്‍ (ഇന്ത്യ) ആണ് ആഗോളതലത്തിൽ ഡിഡിടി യുടെ ഏക ഉത്പാദകർ. 2019 -20 കാലയളവിൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് കമ്പനി ഡിഡിടി വിതരണം ചെയ്തത്. കൂടാതെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഡിഡിടി കയറ്റുമതി ചെയ്യുന്നുണ്ട്.

മൊസാമ്പിക്കുമായി അതിർത്തി പങ്കിടുന്ന മൂന്ന് പ്രവിശ്യകളിൽ ആയിരിക്കും ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് ഡിഡിടി ഉപയോഗിക്കുക. മലേറിയ ഗുരുതരമായി ബാധിച്ച ഈ മേഖലയിൽ മലേറിയ മൂലമുള്ള മരണനിരക്കും രോഗനിരക്കും കഴിഞ്ഞ കുറച്ചധികം വർഷങ്ങളിലായി ഉയർന്ന നിലയിലാണ്.

ആഗോള സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മലേറിയ. 2018 ൽ മാത്രം 228 ദശലക്ഷം മലേറിയ കേസുകളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ മലേറിയ ബാധിതരും മലേറിയ മൂലമുള്ള മരണ നിരക്കും (93%) ആഫ്രിക്കൻ മേഖലയിലാണ് ഉള്ളത്.

തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ ഏറ്റവും കൂടുതൽ മലേറിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. കൊതുകു പരത്തുന്ന മലേറിയക്കെതിരായി, താമസസ്ഥലങ്ങൾക്ക് ഉള്ളിൽ പ്രയോഗിക്കാവുന്ന (IRS) ഏറ്റവും ഫലപ്രദമായ രാസ വസ്തുവായി ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഡിഡിടി ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.  നടപ്പ് സാമ്പത്തികവർഷത്തിൽ സിംബാവേയിലേക്കും (128MT), സാംബിയയിലേക്കും (113 MT) ഡിഡിടി 75% WP കമ്പനി കയറ്റി അയയ്ക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.