Breaking News

ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരം: തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പ്രതിപക്ഷം പുശ്ചത്തോടെയാണ് തള്ളിക്കളഞ്ഞത്. എന്തായാലും കോടതി വിധി ലംഘിച്ച് സമരം ചെയ്യാനുള്ള തന്‍റേടം ഇവര്‍ക്കുണ്ടാകില്ലെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രതിഷേധത്തിന്‍റെ മറവില്‍ വൈറസ് വ്യാപനം നടത്തി രാഷ്ട്രീയമുതലെടുപ്പു ലക്ഷ്യമിട്ട പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധി. സംസ്‌കാരത്തിന്റെയും മര്യാദയുടെയും സകലസീമകളും ലംഘിച്ചുകൊണ്ടുള്ള പ്രതിപക്ഷ നീക്കത്തെ അത്യധികം ആശങ്കയോടെയാണ് സമൂഹം നോക്കിക്കണ്ടത്. പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളെയടക്കം സംരക്ഷിക്കുന്ന കോടതിവിധി അവരുടെ കുടുംബങ്ങളില്‍ വലിയ ആശ്വാസമുണ്ടാക്കും.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് നാം രോഗവ്യാപനത്തെ പ്രതിരോധിച്ചു നിര്‍ത്തിയത്. അതിലേറ്റവും പ്രധാനമാണ് മാസ്‌ക് ധരിക്കലും ശാരീരികാകലം പാലിക്കലും. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട് എന്ന് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുകയും അത് അപകടമാണെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. പരമപുച്ഛത്തോടെയാണ് പ്രതിപക്ഷ നേതാക്കള്‍ ഈ മുന്നറിയിപ്പു തള്ളിക്കളഞ്ഞത്. അതുവഴി അവര്‍ സ്വന്തം അണികളെയാണ് കൊലയ്ക്കു കൊടുക്കാനിറങ്ങിയത്.

സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ജീവശ്വാസമാണ്. തര്‍ക്കമില്ല. ഭരണപക്ഷത്തിനെതിരെ ലഭിക്കുന്ന ഏത് ആയുധവും പ്രതിപക്ഷം പരമാവധി ശക്തിയോടെ പ്രയോഗിക്കുകയും ചെയ്യും. അതിലൊന്നും ആര്‍ക്കും എതിര്‍പ്പില്ല. ഇതെല്ലാം ചെയ്യുന്നത് ജനകീയാഭിപ്രായം സ്വരൂപിക്കുന്നതിനാണ്. എന്നാല്‍ ലോകത്തെ ആകെ നടുക്കിയ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ സുരക്ഷിതമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ പ്രതിപക്ഷ നേതാക്കളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചത്.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന പരസ്യമായ വെല്ലുവിളിയായിരുന്നു പ്രതിപക്ഷ നേതാക്കളുടെ മറുപടി. പ്രതിപക്ഷകക്ഷികളുടെ അണികളുടെ കുടുംബങ്ങളിലേയ്ക്കാണ് ആ വെല്ലുവിളി ഇടിത്തീയായി പതിച്ചത്. മാസ്‌ക് ധരിക്കാതെ തികച്ചും ആപല്‍ക്കരമായി പോലീസുകാരുടെ ദേഹത്തേയ്ക്ക് പാഞ്ഞു കയറുന്ന പ്രതിഷേധക്കാരുടെ ദൃശ്യം അവരുടെ കുടുംബങ്ങളിലും കടുത്ത ഭീതി വിതച്ചു.

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ 24 മണിക്കൂറും ജോലിയെടുക്കേണ്ടവരാണ് പോലീസുകാര്‍. അവരുടെ സുരക്ഷിതത്തിന് ഒരു വിലയും കല്‍പ്പിക്കാതെ പ്രതിഷേധമെന്ന പേരില്‍ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഏതായാലും കോടതി വിധി ലംഘിക്കുമെന്ന് വെല്ലുവിളിക്കാനും സമരം തുടരാനുമുള്ള തന്റേടം അവര്‍ക്കുണ്ടാവുകയില്ല എന്നു കരുതാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.