തിരുവനന്തപുരം: ശ്രീകാര്യത്ത് അപകടത്തില്‍പ്പെട്ട ഗര്‍ഭിണിയായ പെണ്‍കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നടുറോഡില്‍ രക്തം വാര്‍ന്ന് കിടന്ന പെട്രോള്‍ പമ്പ് ജീവനക്കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പലരും മടിച്ച് നിന്ന സമയത്താണ് നഴ്‌സ് ആയ അഭിരാജ് ഉണ്ണിയും നിശാഗന്ധിയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച അറിയാത്ത ഒരു കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് അഭിരാജ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്. സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ആ കുടുംബത്തിന് അദ്ദേഹം നന്ദി അറിയിച്ചത്. മെഡിക്കല്‍ കോളെജിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് വീഡിയോ പകര്‍ത്തിയത്.
അഭിരാജിന്റെ വാക്കുകള്‍
രാത്രി 9:00 മണി, ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി ആക്‌സിഡന്റ് ആയി തല പൊട്ടി,രക്തം വാര്‍ന്നു റോഡില്‍ കിടക്കുകയായിരുന്നു, സ്ഥലം ശ്രീകാര്യം. അവര്‍ക്ക് രാത്രി കഴിക്കാന്‍ ഉളള ആഹാരവും റോഡില്‍ ചിന്നിചിതറി കിടക്കുന്നുണ്ടായിരുന്നു. ടൂ വീലര്‍ മറിഞ്ഞു കിടക്കുന്നു.
ഒരുപാട് ആളുകള്‍ അവിടെ തടിച്ചുകൂടി 5 മിനിട്ടോളം അവര്‍ ആ റോഡില്‍ തന്നെ കിടന്നു. ആരും തൊട്ടില്ല.
ഞങ്ങളുടെ കാര്‍ ചെറിയ ഒരു ആള്‍ട്ടറേഷന്‍ വര്‍ക്കിന് വേണ്ടി ഷോപ്പില്‍ കയറ്റിയിരിക്കുകയായിരുന്നു. നിശാഗന്ധിയുടെ 5 ഓളം ചങ്കന്മാരും എന്നോടൊപ്പം ഉണ്ടായിരിക്കുന്നു.ആള്‍കൂട്ടം കണ്ട് അവര്‍ ഓടി ചെന്ന് നോക്കി (അഖില്‍, അബിഷ, അജിത്ത്, അഭിജിത്ത്, പ്രണവ്) ആ സ്ത്രീയുടെ പരിതാപകരമായ അവസ്ഥ കണ്ട് അവര്‍ എന്നെ കൈകാട്ടി ഓടി വാ എന്ന് വിളിച്ചു.
ഞാന്‍ ഓടി എത്തിയപ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന, പെട്രോള്‍ പമ്പ് യൂണിഫോം ഇട്ട ഒരു സ്ത്രീ നടുറോടില്‍ കിടക്കുന്നു. ഞാന്‍ അവരെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടി നിന്നതില്‍ ഏതോ ഒരുവന്‍ പറഞ്ഞു,,,ആരും എടുക്കരുത് പോലീസ് വരട്ടെ എന്ന്.
ഞാന്‍ വളരെ ദയനീയമായി അയാളെ നോക്കി പറഞ്ഞു, ‘ഞാന്‍ ഒരു നഴ്‌സ് ആണ്’… നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ ഭാരവാഹി ആണ്.എല്ലാവരുടെയും സഹകരണത്തോടെ ആ സഹോദരിയെ തൂക്കി എടുത്ത് ഒരു സൈഡില്‍ ചാരി ഇരുത്തി, കാലുകള്‍ കൊണ്ട് സപ്പോര്‍ട്ട് ചെയ്തു.ബോധം പകുതിയും ഇല്ല, തലയില്‍ നിന്നും രക്തം ഒലിക്കുന്നൂ. ഏതോ ഒരു സഹോദരന്‍ ഒരു തോര്‍ത്ത് കൊണ്ട് വന്നു തന്നു. അവരുടെ തല മുറുകെ കെട്ടി…
അവരുടെ സ്ഥിതി വഷളാവുകയാണ് എന്ന് തോന്നി…108-നെയും, പോലീസിനെയും ഒന്നും നോക്കി നിന്നില്ല,അതിനിടയില്‍ അവിടെ വന്ന ഒരു കുടുംബം( ഒരു ചേട്ടന്‍,ചേച്ചി ) ഉടന്‍ തന്നെ അവരുടെ കാര്‍ എടുത്തു പാര്‍ക്ക് ചെയ്തു. നിശാഗന്ധിയുടെ ചങ്കുകളും നാട്ടുകാരും ചേര്‍ന്ന് അവരെ കാറില്‍ കയറ്റി. ഞാനും പിന്നേ ഏതോ ഒരു ചെറുപ്പക്കാരനും കൂടെ അതോടൊപ്പം കയറി. നിമിഷനേരം കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.
പുതിയ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ആണ് എത്തിച്ചത്. വളരെ പ്രതീക്ഷയോടെ ആണ് അവിടെ എത്തിച്ചത്. പക്ഷെ വിചാരിച്ച രീതിയില്‍ ഉള്ള ഒരു എമര്‍ജന്‍സി കെയര്‍ അല്ല അവിടെ നിന്നും ലഭിച്ചത്. അത്ര തിരക്ക് ഇല്ല, എന്നിട്ടും എന്തോ ഒട്ടും സാറ്റിസ്ഫാക്ഷന്‍ കിട്ടിയില്ല.
ഡോക്ടര്‍ ഫിസിക്കല്‍ എക്‌സാമിനേഷന്‍ ചെയ്തപ്പോള്‍ ചെയ്തപ്പോള്‍ അവരുടെ ഫോണ്‍ കിട്ടി. മൊബൈല്‍ ലോക്ക് മാറ്റാന്‍ ഉളള നമ്പര്‍ ചോദിച്ചപ്പോള്‍ ചെറിയ ബോധത്തില്‍ ആ ചേച്ചി നമ്പര്‍ പറഞ്ഞു തന്നു.ആ മൊബൈലില്‍ ഉണ്ടായിരിക്കുന്ന ആരുടെയൊക്കെയൊ നമ്പറില്‍ വിവരം വിളിച്ചു പറഞ്ഞു. അതിനിടയില്‍ ഏതോ ഒരാള്‍ അവരുടെ ഫോണില്‍ വിളിച്ചു ഡോക്ടറിനോട് പറഞ്ഞു. ഈ സഹോദരി ഗര്‍ഭിണിയാണ് എന്ന്.
2 മണിക്കൂര്‍ കഴിഞ്ഞ് അവരുടെ 2 ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി. ഒടുവില്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതിന് ശേഷം ആശുപത്രിയില്‍ നിന്നും ഇറങ്ങി. നേരെ പോലീസ് സ്‌റ്റേഷനിലും പോയി കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അവരുടെയും,വയറ്റിലെ കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു എന്ന് സന്തോഷത്തില്‍ എല്ലാവരും അവിടെ നിന്നും പിരിഞ്ഞു.
പുലര്‍ച്ചെ 1:15 ആയപ്പോള്‍ എന്റെ വീടെത്തി. വീടിന്റെ വാതില്‍ തുറന്ന് അമ്മ പുറത്ത് വന്നപ്പോള്‍ ഷര്‍ട്ട് മുഴുവന്‍ രക്ത കറകള്‍.
കാര്യങ്ങള്‍ കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ അമ്മ തന്നെ ഷര്‍ട്ട് വാങ്ങി കഴുകാന്‍ കൊണ്ട് പോയി..
ഈ മിഷനില്‍ ഞങ്ങളോടോപ്പം ആത്മാര്‍ത്ഥമായി നിന്ന എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. പ്രധാനമായും കാറില്‍ കൊണ്ടുവന്ന ആ ഫാമിലിക്ക്…പിന്നെ അവസാനം വരെ കൂടെ നടന്ന 2 ചേട്ടന്‍മാര്‍…പിന്നെ നമ്മുടെ നിശാഗന്ധി ചങ്കുകള്‍ക്കും…
അവരുടെയും,അവരുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ തീര്‍ത്തും അഭിമാനിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.