മസ്കറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രണ്ട് ആഴ്ചത്തേക്ക് കൂടി ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ്. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ അദേഹം മന്ത്രി സഭ യോഗത്തില്‍ മുന്നോട്ടു വെച്ചു.
കോവിഡ് രൂക്ഷമാകുന്ന ഗവര്‍ണറേറ്റില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക, രാജ്യത്ത് നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുക, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, വാണിജ്യ സമുച്ചയങ്ങള്‍,ആരോഗ്യ കേന്ദ്രങ്ങള്‍ മുതലായ ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുക, റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തലാക്കി ഹോം ഡെലിവറി സേവനമായി മാത്രം പരിമിതപ്പെടുത്തുക,തുടങ്ങിയ ആവശ്യങ്ങളും ആരോഗ്യ മന്ത്രാലയം യോഗത്തില്‍ പറഞ്ഞു.
വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെയായി കുറക്കുക എന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്.
റെസ്റ്റോറന്റുകളില്‍ മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുക, പ്രവര്‍ത്തന സമയം രാത്രി ഒന്‍പതുമണിവരെയായി പരിമിതപ്പെടുത്തുക, ഹെല്‍ത്ത് ക്ലബുകളില്‍ പ്രവേശിക്കുന്നതിന് അപ്പോയ്ന്റ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചു പൂട്ടുക, നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ വന്‍ പിഴ ചുമത്തുക, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ അടിയന്തിര പിഴ ചുമത്തുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.