കെ.അരവിന്ദ്
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന് ശേഷം നിശ്ചിത കാലയളവ് വരെ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ക്ക് കവറേജ് നല്‍കാറില്ല. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ക്കുള്ള നിര്‍വചനത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന സമയത്തുള്ള രോഗങ്ങളെയോ പരിക്കുകളെയോ ആണ് നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ ആയി കണക്കാക്കുന്നത്. സാധാരണ നിലയില്‍ ഇത്തരം അസുഖങ്ങള്‍ക്ക് പോളിസി എടുത്തതിനു ശേഷം നാല് വര്‍ഷം വരെ കവറേജ് ലഭിക്കാറില്ല.
പോളിസി എടുക്കുന്നത് മുമ്പുള്ള 48 മാസങ്ങള്‍ക്കിടെ പോളിസി ഉടമയ്‌ക്ക് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്‌ത അസുഖങ്ങളെയോ പരിക്കുകളെയോ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ ആ യി പരിഗണിക്കുമെന്നാണ് ഐആര്‍ഡിഎയുടെ മാര്‍ഗരേഖയില്‍ പറയുന്നത്. പോളിസി എടുത്തതിനു ശേഷം മൂന്ന് മാസത്തിനകം ഏതെങ്കിലും അസുഖമുണ്ടെന്ന് രോഗനിര്‍ണയത്തില്‍ കണ്ടെത്തിയാലും അതിനെ നേരത്തെ നിലനിന്നിരുന്ന അസുഖമായി പരിഗണിക്കുമെന്നാണ് ഐആര്‍ഡിഎയുടെ പുതിയ ഭേദഗതി.
ഉദാഹരണത്തിന് പോളിസി എടുക്കുന്നതിന് ആറ് മാസങ്ങള്‍ക്ക് മുമ്പ് കാഴ്‌ച സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ നേരിടുകയും പോളിസി എടുത്ത് മൂന്ന് മാസത്തിനകം തിമിരം ബാധിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലൂടെ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമായി കണക്കാക്കുകയും ആ അസുഖത്തിന് നിശ്ചിത കാലയളവ് (പരമാവധി നാല് വര്‍ഷം) വരെ പരിരക്ഷ ലഭ്യമാകാതെ പോവുകയും ചെയ്യും. അതേ സമയം പോളിസി എടുത്ത് ആറ് മാസത്തിനു ശേഷമാണ് രോഗനിര്‍ണയത്തിലൂടെ അസുഖം കണ്ടെത്തിയതെങ്കില്‍ അതിന് പരിരക്ഷ ലഭ്യമാകും. മൂന്ന് മാസത്തിനു ശേഷം ഒരു രോഗത്തെ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങളുടെ കൂട്ടത്തില്‍ പെടുത്തണമെങ്കില്‍ നേരത്തെ രോഗനിര്‍ണയം നടത്തിയിരുന്നുവെന്നതിന് ആധികാരികമായ തെളിവ് ഉണ്ടാകണം. രോഗനിര്‍ണയം നടത്തിയിട്ടില്ലെങ്കില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാ യി കണക്കാക്കാനാകില്ല.
പോളിസി എടുത്ത് ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്. അത്തരം അവ്യക്തതകള്‍ ഒഴിവാക്കാന്‍ പുതിയ ഭേദഗതി സഹായമാകും. ഭേദഗതി അനുസരിച്ച് പോളിസി എടുത്തതിനു ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുകയാണെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടും.
നേരത്തെ നിലനിന്നിരുന്ന അസുഖങ്ങളെ കുറിച്ച് പോളിസി എടുക്കുന്ന സമയത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ പോളിസി കാലയളവിലുടനീളം അത്തരം അസുഖങ്ങള്‍ക്ക് കവറേ ജ് നിഷേധിക്കപ്പെടാം. പോളിസി എടുത്ത് മൂ ന്ന് മാസത്തിനകം വൈദ്യപരിശോധനയിലൂടെ രോഗനിര്‍ണയം നടത്തപ്പെടുകയാണെങ്കിലും ഇത്തരത്തില്‍ കവറേജ് നിഷേധിക്കപ്പെടാം. നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന ചട്ടലംഘനത്തി ന്റെ പേരിലാണ് ഇങ്ങനെ ചെയ്യുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.