ലഖ്‌നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. നിലവില്‍ കേസന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
നീതി ഉറപ്പാക്കാനാണ് പോലീസ് അന്വേഷണമെന്ന് സര്‍ക്കാര്‍ പറഞ്ഞു, എന്നാല്‍ പോലീസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഹത്രാസില്‍ 19കാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ പോലീസ് കൈയ്യേറ്റം ചെയ്തതും ഇവര്‍ക്കെതിരെ കേസെടുത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.
പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ വയ്ക്കുകയും ഉണ്ടായി. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണ് യോഗി ആദിത്യനാഥും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.
അതേസമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എഡിജിപി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.